സൂര്യയെ നായകനാക്കി ഒരുക്കിയ പുതിയ തമിഴ് ചിത്രം 'വിശ്വനാഥ് ആന്റ് സൺസ്' തിയേറ്ററുകളിൽ മികച്ച വിജയത്തോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മാഡി എന്ന കേന്ദ്ര കഥാപാത്രമായെത്തിയ മമിത ബൈജുവിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ വിജയത്തിനു പിന്നാലെ സംഘടിപ്പിച്ച സക്സസ് മീറ്റിൽ തനിക്ക് ലഭിച്ച വലിയൊരു സന്തോഷത്തെക്കുറിച്ച് മമിത മനസ്സ് തുറന്നു.
സിനിമയിലെ 'പട്ടാംപൂച്ചി' എന്ന ഗാനത്തിനും കോമഡി സീനുകള്‍ക്കും കുട്ടികളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് തന്റെ മനസ്സ് നിറച്ചതെന്ന് മമിത പറഞ്ഞു.
'വിശ്വനാഥ് ആന്റ് സണ്‍സ് കണ്ട് ഒരുപാട് പേര് എന്നെ അഭിനന്ദിച്ചു. അതില്‍ ഞാന്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന കുറെ നിമിഷങ്ങളുമുണ്ട്. എന്നാല്‍ എന്റെ മനസിനെ ഏറ്റവും സ്പര്‍ശിച്ച മറ്റൊരു കാര്യമുണ്ട്. തിയേറ്ററില്‍ നിന്നുള്ള ചില വീഡിയോസ് ഞാന്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. അതില്‍ ചെറിയ കുട്ടികള്‍ പട്ടാംപൂച്ചി പാട്ടിന്റെ സീനില്‍ സീറ്റില്‍ നിന്നും ഇറങ്ങിവന്ന് ഡാന്‍സ് കളിക്കുന്നത് കണ്ടു. കോമഡി സീനുകളില്‍ അവര്‍ എല്ലാം മറന്ന് ചിരിക്കുന്നത് കണ്ടു. അത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി.
ആ കുട്ടികളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്നെ തന്നെയാണ് ഞാന്‍ കണ്ടത്. നല്ലൊരു സിനിമ തിയേറ്ററില്‍ ഇരുന്ന് കാണുന്ന സമയത്ത് ഞാനും ഇതുപോലെ ചിരിച്ചും ഡാന്‍സ് ചെയ്തും. ആഘോഷിച്ചിട്ടുണ്ട്. ഇന്ന് എന്റെ ഒരു സിനിമ കണ്ട് കുട്ടികള്‍ അതുപോലെ സന്തോഷിക്കുന്നത് കണ്ടത് എനിക്ക് മറക്കാനാകില്ല,' മമിത ബൈജു പറഞ്ഞു.

Comments