മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി മൃദുല വിജയ്. 'കല്യാണ സൗഗന്ധികം' എന്ന സീരിയലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് നിരവധി ആരാധകരാണുളളത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം, തന്റെ വിശേഷങ്ങളെല്ലാം സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇന്നാണ് മൃദുലയുടെ പിറന്നാള്‍. ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ മൃദുല പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
"എന്റെ മുപ്പതുകളിലേക്ക് കടന്നിരിക്കുന്നു, എനിക്ക് പിറന്നാള്‍ ആശംസകള്‍!" എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. സാരി ധരിച്ചുളള മനോഹരമായ ചിത്രമാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ താരത്തിന് ആശംസകൾ അറിയിച്ചെത്തുന്നത്.

സീരിയല്‍ താരമായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. 2021 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും ധ്വനി എന്നൊരു മകളുമുണ്ട്.

Comments