മലയാളം മിനീസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദീപന് മുരളി. ബിഗ്ഗ് ബോസ് മലയാളം സീസണ് 1 ന്റെ മത്സരാര്‍ത്ഥിയായിരുന്നു ദീപന്. അഭിനയത്തിനു പുറമെ അവതാരകനായും ശ്രദ്ധേയനാണ് താരം.
ഇപ്പോഴിതാ മകന് ദൈവികിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ദീപന്. '' എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുണ്ടു പാപ്പു ദൈവിക് ദീപന് നാലാം ജന്മദിനാശംസകള്. നീ വളരുന്നത് കാണുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. എന്റെ കൊച്ചുകുഞ്ഞ് ഇത്രയും മിടുക്കനും സന്തോഷവാനുമായ ഒരു കുട്ടിയായി മാറുന്നത് കാണുമ്പോള്‍ ഏറേ അഭിമാനം തോന്നുന്നു! വാക്കുകളില്‍ പറയാന്‍ കഴിയുന്നതിലും ഏറെ ഡാഡ നിന്നെ സ്നേഹിക്കുന്നു. നിന്റെ ജീവിതം എപ്പോഴും സന്തോഷവും അനുഗ്രഹങ്ങളും അതിരുകളില്ലാത്ത സ്നേഹവും കൊണ്ട് നിറയട്ടെ'', ദീപന് മുരളി കുറിച്ചു. ചേച്ചിയ്ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന ദൈവികിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

മായയാണ് ദീപന്റെ ഭാര്യ. 2018ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളാണ് ഇവര്‍ക്കുളളത്. മേധസ്വി ദീപനും ദൈവിക് ദീപനും.

Comments