മകന് ആദ്വിക് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വിജയം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടിയും തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ ഭാര്യയുമായ ശാലിനി. ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന ചിത്രത്തോടൊപ്പം മനോഹരമായൊരു കുറിപ്പും ശാലിനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'കുട്ടികള്‍ കളിക്കുന്നതും, ആസ്വദിക്കുന്നതും മാത്രം കാണുന്നത് എത്ര മനോഹരമാണ്.. അവിടെ പരാജയങ്ങളെക്കാള്‍ പ്രധാനം കളിയുടെ സന്തോഷമാണ്. അഭിനന്ദനങ്ങള്‍ നെയ്തല്‍ എഫ്സി' എന്നാണ് ശാലിനി കുറിച്ചത്. മകന്റെ വിജയത്തേക്കാളുപരി കുട്ടികള്‍ കായികരംഗത്ത് ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തിനാണ് ശാലിനി തന്റെ കുറിപ്പില്‍ പ്രാധാന്യം നല്‍കിയത്.

മഹാഗണി യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിലാണ് ആദ്വിക്കും കൂട്ടുകാരും ചാമ്പ്യന്മാരായത്. ആദ്വിക് തന്റെ മെഡലും ട്രോഫിയും നെഞ്ചോട് ചേര്‍ത്തു നില്ക്കുന്ന ചിത്രവും, ടീം അംഗങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഗ്രൂപ്പ് ഫോട്ടോയും, ശാലിനിക്കൊപ്പം ആദ്വിക്ക് നില്ക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
അച്ഛന് ട്രാക്കുകളില്‍ കുതിച്ചോടുമ്പോള്‍ മകന് ഫുട്ബോളില്‍ വിജയങ്ങള്‍ കീഴടക്കുകയാണ്. ഒരു കുടുംബത്തിലെ രണ്ടുപേര്‍ വ്യത്യസ്ത കായികമേഖലകളില്‍ വിജയം നേടുമ്പോള്‍ ആരാധകര്‍ അത് ആഘോഷമാക്കുകയാണ്.
അഭിനയത്തോടൊപ്പം തന്നെ മോട്ടോര്‍ സ്പോര്‍ട്സിനും തുല്യ പ്രാധാന്യം നല്കുന്ന ആളാണ് നടന് അജിത് കുമാര്‍. രാജ്യാന്തരതലത്തിലുളള പല കാര്‍ റേസിങ് മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്. സ്വന്തമായി 'അജിത് കുമാര്‍ റേസിങ്' എന്ന ടീമും താരം രൂപൂകരിച്ചു. 2025-ല്‍ നടന്ന പ്രശസ്തമായ ദുബായ് 24 ഹൗര്‍സ് റേസിങ്ങിലെ 992 വിഭാഗത്തില്‍ അജിത്തിന്റെ ടീം മൂന്നാം സ്ഥാനം നേടുകയും, അജിത്തിന് 'സ്പിരിറ്റ് ഓഫ് ദി റെയ്സ്' പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു.
2000-ത്തിലായിരുന്നു അജിത്തും ശാലിനിയും വിവാഹിതരായത്. ഇരുവര്‍ക്കും അനൗഷ്ക, ആദ്വിക് എന്നിങ്ങനെ രണ്ട് മക്കളാണുളളത്.

Comments