ദോഹ : മൂന്നര പതിറ്റാണ്ട്കാലത്തെ ഖത്തർ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ പ്രദീപ് മേനോന്
ഖത്തറിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐ എം എഫ് യാത്രയയപ്പ് നൽകി. ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക അംഗവും മുൻ പ്രസിഡണ്ടുമായ പ്രദീപ് മേനോൻ ഖത്തറിലെ അമൃത ടിവി റിപ്പോർട്ടറായിരുന്നു. ദീർഘകാലം ഫ്രണ്ട്സ് ഓഫ് ത്രിശൂരിന്റെ പ്രസിഡണ്ടായിരുന്ന പ്രദീപ് മേനോൻ ദോഹയിലേ സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് ഒ കെ പെരുമല അധ്യക്ഷത വഹിച്ചചടങ്ങിൽ പ്രദീപ് മേനോനുള്ള ഉപഹാരം മീഡിയ ഫോറം അംഗങ്ങൾ ചേർന്ന് കൈമാറി.സൽവ സൈത്തൂൺ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടൻ,മീഡിയ പ്ലസ് സി ഇ ഒ അമാനുള്ള വടക്കാങ്കര, നിഷാദ് ഗുരുവായൂർ, അബ്ബാസ് മുഹമ്മദ്, പി.വി നാസർ, ഹാരിസ്, റഫീഖ്,മുഹമ്മദ് റഫീഖ് തങ്കയത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ സ്വാഗതം പറഞ്ഞു. ഖത്തറിലെമാധ്യമപ്രവർത്തനത്തിന്റെയും സാംസ്ക്കരികമേഖലയിലെ ഇടപെടലുകളുടെയും അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് പ്രദീപ് മേനോൻ മറുപടി പ്രസംഗം നടത്തി.
ഷഫീക്ക് അറയ്ക്കൽ

Comments