ഡൽഹി: വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതി നിർദേശത്തിനെതിരെ ബിജെപി വിമർശനം ശക്തമാക്കി. വന്ദേമാതരത്തോട് അസഹിഷ്ണുത കാണിക്കുന്ന പുതിയ മുസ്ലീം ലീഗായി കോൺഗ്രസ് മാറിയെന്ന് ബിജെപി ആരോപിച്ചു.
1937ൽ വന്ദേമാതരത്തിന്റെ കാര്യത്തിൽ മുസ്ലീം ലീഗ് സ്വീകരിച്ച അതേ നിലപാടാണ് കോൺഗ്രസ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി വിമർശിച്ചു. ഇതോടെ കോൺഗ്രസ് പുതിയ മുസ്ലീം ലീഗായി മാറിയെന്ന സംശയം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിലുണ്ടായ പിഴവുകളും വിവിധ സംസ്ഥാനങ്ങളിലെ ഏകോപനമില്ലായ്മയും കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ചർച്ചയായിരുന്നു. നാല് മണിക്കൂറോളം നീണ്ട യോഗത്തിലാണ് ഇനി പിഴവുകൾ ആവർത്തിക്കാതിരിക്കാൻ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിർദേശം ഉയർന്നത്.
ഈ തീരുമാനത്തെയും ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണ്. പാർലമെന്റ് പാസാക്കിയ നിയമത്തെ തള്ളുന്നത് രാജ്യദ്രോഹപരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിമർശിച്ചു.

Comments