മകന് റിതപ്പന് ജന്മദിനാശംസകള് നേര്‍ന്ന് രേണു സുധി. ' ഹാപ്പി ബര്‍ത്ത്ഡേ അമ്മേടെ പൊന്നെ... റിതപ്പന്... അമ്മ ജീവിക്കുന്നത് മോന് വേണ്ടിയാ ഉമ്മാ...'' എന്നാണ് രേണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കുഞ്ഞ് റിതപ്പനെ കൈയില്‍ എടുത്തു പിടിച്ചിരിക്കുന്ന രേണുവിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അനിയന് ജന്മദിനാശംസകള് അറിയിച്ച് ചേട്ടന് കിച്ചുവും മുന്‍പ് രംഗത്തെത്തിയിരുന്നു.
കുഞ്ഞ് റിതപ്പനെ കൈയില്‍ എടുത്തു പിടിച്ചിരിക്കുന്ന രേണുവിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അനിയന് ജന്മദിനാശംസകള് അറിയിച്ച് ചേട്ടന് കിച്ചുവും മുന്‍പ് രംഗത്തെത്തിയിരുന്നു.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെയും രേണുവിന്റെയും മകനാണ് ഋതുല്‍ എന്ന റിതപ്പന്. കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു സുധി ഇപ്പോള്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്. കാന്‍സര്‍ രോഗത്തിന്റെ വേദനകള്‍ക്കിടയിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ രേണു പങ്കുവയ്ക്കാറുണ്ട്.

Comments