തന്റെ പുതിയ ചിത്രമായ 'ടോക്സിക്' കുട്ടികൾ കാണരുതെന്ന് നടൻ യഷ്. ചിത്രം പൂർണമായും മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്ന് താരം വ്യക്തമാക്കി.
ശരിയും തെറ്റും സ്വയം തിരിച്ചറിയാൻ ശേഷിയുള്ള പ്രായപൂർത്തിയായ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും താരം പറഞ്ഞു.ഇന്ത്യ ടി.വിയുടെ 'ആപ് കി അദാലത്' പരിപാടിയിൽ സംസാരിക്കവെയാണ് യഷ് ഈ കാര്യം വ്യക്തമാക്കിയത്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ' ടോക്സിക്' ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. യഷിന് പുറമെ കിയാര സദ്വാനി, നയന്‍താര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വെങ്കട്ട് കെ നാരായണനും യഷും ചേര്‍ന്ന് ഷെവിഎന് പ്രൊഡക്ഷന്‍സ്, മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments