ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി എഐ അടിസ്ഥാനമാക്കിയ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ചിത്രങ്ങൾ 9:16 ഫോർമാറ്റിലേക്ക് മാറ്റാൻ സഹായിക്കുന്ന ‘ഫോട്ടോ എക്സ്പാൻഷൻ’ ഫീച്ചറാണ് പരീക്ഷിക്കുന്നത്.
ഡ്രോയിങ് എഡിറ്ററിലാണ് പുതിയ ടൂൾ ലഭ്യമാകുക. ഫിൽട്ടർ സെക്ഷനിലൂടെയും ചാറ്റുകളിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലും ഡ്രോയിങ് എഡിറ്റർ തുറന്നും ഫീച്ചർ ഉപയോഗിക്കാനാകുമെന്നാണ് റിപ്പോർട്ട്.
ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ആൻഡ്രോയിഡ് 2.26.33.2-നുള്ള വാട്സ്ആപ്പ് ബീറ്റയിൽ ‘ഫോട്ടോ എക്സ്പാൻഷൻ’ കണ്ടെത്തിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
‘ആനിമേറ്റ്’, ‘പശ്ചാത്തലം’ എന്നീ ഓപ്ഷനുകൾക്കൊപ്പമാകും എക്സ്പാൻഷൻ ടൂൾ ഡ്രോയിങ് എഡിറ്ററിൽ ലഭ്യമാകുക. ടൂൾ തിരഞ്ഞെടുക്കുന്നതോടെ മെറ്റാ എഐ ചിത്രം വിശകലനം ചെയ്ത് 9:16 ഫോർമാറ്റിന് അനുയോജ്യമായ രീതിയിൽ ആവശ്യമായ ഉള്ളടക്കം സൃഷ്ടിക്കും. ഫലം ഇഷ്ടപ്പെടാത്തപക്ഷം ടൂൾ വീണ്ടും ഉപയോഗിക്കാനും സാധിക്കും.

Comments