
മട്ടാഞ്ചേരി: സ്വര്‍ണം ഒരു ഗ്രാമിന് ഒറ്റയടിക്ക് 395 രൂപ കൂടി ഗ്രാമിന് 14,600 രൂപ. പവന് 3,160 രൂപ കൂടിയതോടെ കഴിഞ്ഞ മേയ് 25നുശേഷമുള്ള ഉയര്‍ന്ന നിരക്കില്‍ പവന് 1,16,800 രൂപയിലെത്തി. ഈ മാസം ഒന്നു മുതല്‍ ഇന്നലെ വരെ ആഭ്യന്തര വില പവന് കൂടിയത് 11,040 രൂപ. ഒരു പവന് ആഭരണത്തിന് പണിക്കൂലിയും മറ്റ് നികുതികള്‍ ഉള്‍പ്പെടെ 1,20,000 രൂപ കടക്കും. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് 4,400 ഡോളറില്‍ താഴെയിറങ്ങിയതോടെ കഴിഞ്ഞ ദിവസം പവന് 680 രൂപ കുറഞ്ഞിരുന്നു. ഔണ്‍സിന് 4,490 ഡോളര്‍ കടന്നതോടെയാണ് ആഭ്യന്തര വില കുതിച്ചത്.
നിക്ഷേപകരുടെ പലിശ നിരക്ക് ഉയര്ത്തില്ലന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിച്ചതാണ് ആഗോള തലത്തില്‍ സ്വര്‍ണവില ഉയര്‍ന്നത്. 24 കാരറ്റ് പവന് 3,440 രൂപ കൂടി പവന് 1,27,410 രൂപയും 18 കാരറ്റ് പവന് 2,000 രൂപ കൂടി പവന് 95,570 രൂപയുമായി. വെള്ളി ഗ്രാമിന് 10 രൂപ കൂടി ഗ്രാമിന് 260 രൂപ. വിനിമയ നിരക്കില്‍ രൂപ 95.50ല്‍നിന്ന് 95.71 ആയി ഇടിഞ്ഞു.





Comments