റോബോട്ടുകൾ മനുഷ്യരുടെ ജോലികൾ ഏറ്റെടുക്കുന്ന കാലമാണ് വരുന്നതെന്ന് പറയുമ്പോൾ, അവയുടെ കഴിവുകൾ കണ്ട് നമ്മൾ പലപ്പോഴും അമ്പരക്കാറുണ്ട്. എന്നാൽ, സാങ്കേതികവിദ്യയുടെ ലോകത്ത് എല്ലാം പ്രതീക്ഷിച്ചതുപോലെ നടക്കണമെന്നില്ല. ചിലപ്പോൾ മനുഷ്യരെ അമ്പരപ്പിക്കുന്ന തരത്തിൽ യന്ത്രങ്ങൾ തന്നെ ‘പണിമുടക്കിയാലോ’? അത്തരമൊരു കാഴ്ചയ്ക്കാണ് ചൈനയിലെ ഒരു റോബോട്ട് സമ്മേളനം സാക്ഷിയായത്.
ബെയ്ജിങ്ങിൽ നടന്ന 2026 വേൾഡ് റോബോട്ട് കോൺഫറൻസിനിടെയാണ് വിചിത്ര സംഭവമുണ്ടായത്. ആധുനിക ഹ്യൂമനോയ്ഡ് റോബോട്ടിന്റെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റോബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. റിമോട്ട് കൺട്രോൾ കണക്ഷൻ തകരാറിലായതിന് പിന്നാലെ റോബോട്ട് പിന്നിലേക്ക് മറിഞ്ഞുവീഴുകയും കൈകളും കാലുകളും ശക്തമായി ഇളക്കാൻ തുടങ്ങുകയും ചെയ്തു.
റോബോട്ട് നിലത്ത് കിടന്ന് തുടർച്ചയായി കൈകാലുകൾ വെട്ടിച്ചലിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മനുഷ്യന് അപസ്മാരം ഉണ്ടാകുന്നതുപോലെയും ഒരു കുട്ടി ദേഷ്യപ്പെട്ട് തറയിൽ കിടന്ന് കൈകാലിട്ടടിക്കുന്നതുപോലെയുമായിരുന്നു റോബോട്ടിന്റെ പെരുമാറ്റം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ നിരവധി എൻജിനീയർമാർ ഓടിയെത്തിയെങ്കിലും, റോബോട്ടിനെ ഉടൻ ഓഫ് ചെയ്യാനും നിയന്ത്രണത്തിലാക്കാനും അവർ ബുദ്ധിമുട്ടുന്നതായി ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ഇത് വലിയ ചർച്ചയായി. റോബോട്ടിനെ നേരിട്ട് പിടിച്ചുനിർത്തുന്നതല്ലാതെ ഉടൻ ഓഫ് ചെയ്യാനുള്ള സംവിധാനം ഇല്ലേയെന്നായിരുന്നു പലരുടെയും ചോദ്യം. റോബോട്ടിന്റെ കഴിവുകൾ പ്രദർശിപ്പിക്കാനായി സംഘടിപ്പിച്ച സമ്മേളനത്തിൽ, ഒടുവിൽ റോബോട്ട് തന്നെയായി പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സാങ്കേതികവിദ്യയും എത്രമാത്രം മുന്നേറിയാലും ഇത്തരം യന്ത്രങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം നിർണായകമാണെന്ന ചർച്ചയ്ക്കും സംഭവം വഴിവെച്ചു.

Comments