ഹൈദരാബാദ്: രാജ്യസഭാ എംപി ലിംഗമനേനി രമേഷിന്റെ മകൻ സഞ്ജുഷ് ഓടിച്ച ആസ്റ്റൺ മാർട്ടിൻ കാർ ഇടിച്ച് മാൾ ജീവനക്കാരി മരിച്ചു. അമിത വേഗതയിലെത്തിയ ആഡംബര കാറാണ് അപകടമുണ്ടാക്കിയത്. എംപിയുടെ മകനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, അറസ്റ്റുചെയ്തിട്ടില്ല.
ലൈഫ് സ്റ്റൈൽ ക്ലോത്തിംഗ് സ്റ്റോറിലെ ജീവനക്കാരിയായ ഭാരതി മുഖി എന്ന 26കാരിയാണ് അപകടത്തിൽ മരിച്ചത്. ഹൈദരാബാദിലെ മദാപൂർ ഇൻഓർബിറ്റ് മാളിന് സമീപം വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം നടന്നത്. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനാസേന പാർട്ടി എംപിയാണ് ലിംഗമനേനി രമേഷ്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ സുഹൃത്തായ പൂജ അശോക് അലോണിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ സമീപത്തെ ഐടിസി കൊഹിനൂർ ഭാഗത്തേക്ക് പോയി മടങ്ങിവരുമ്പോഴാണ് ഭാരതി അപകടത്തിൽപ്പെട്ടത്. മാളിന് മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിൽ അമിതവേഗതയിലും അശ്രദ്ധമായും പാഞ്ഞെത്തിയ ആസ്റ്റൺ മാർട്ടിൻ കാർ ഭാരതിയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന യുവതിയെ ഉടൻതന്നെ ഇതേ കാറിൽ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാരതിയുടെ സുഹൃത്ത് പൂജ സ്റ്റോർ മാനേജർ അശ്വിൻ കുമാറിനെ വിവരമറിയിക്കുകയും, തുടർന്ന് അദ്ദേഹം പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
അപകടത്തെ തുടർന്ന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 106(1) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതകമല്ലാത്ത അശ്രദ്ധമായതോ അപകടകരമായതോ ആയ പ്രവൃത്തിയിലൂടെ മരണം സംഭവിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്. ഏഴ് വർഷത്തിൽ താഴെ മാത്രം പരമാവധി ശിക്ഷ ലഭിക്കാവുന്നതും ജാമ്യം ലഭിക്കാവുന്നതുമായ കുറ്റമായതിനാൽ പ്രതിയായ സഞ്ജുഷിന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Comments