അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെയും രേണു സുധിയുടെയും മകനാണ് ഋതുല്‍ എന്ന റിതപ്പന്. ഇന്നലെയായിരുന്നു റിതപ്പന്റെ ജന്മദിനം. ഇപ്പോഴിതാ മകന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് രേണു.
ബിഗ് ബോസ് താരങ്ങളായ ഒനിയലും അഭിയും സാബുമോനും വീട്ടിലെത്തി ആഘോഷം അടിപൊളിയാക്കിയതിന് പിന്നാലെയാണ് ഋതപ്പന്റെ ഫേവറേറ്റ് സിംഗര്‍ വേടന്റെ സര്‍പ്രൈസ് കോള്‍ എത്തിയത്.
'ഞാന്‍ നിങ്ങളുടെ വലിയൊരു ഫാനാണ്, എനിക്ക് നിങ്ങളെ നേരില്‍ കാണാന്‍ വലിയ ആഗ്രഹമുണ്ട്' എന്ന് റിതപ്പന് പറഞ്ഞപ്പോള്‍, 'ഈ തിരക്കുകളൊക്കെ ഒന്ന് കഴിഞ്ഞോട്ടെ, നമുക്ക് തീര്‍ച്ചയായും കാണാം' എന്ന് വേടന് ഉറപ്പുനല്‍കുകയായിരുന്നു. ഫോണിലൂടെ വേടന്റെ ഒരു പാട്ട് പാടിക്കൊടുത്ത റിതപ്പനെ ഗായകന് അഭിനന്ദിക്കുകയും ചെയ്തു. ഒടുവില്‍ 'ബൈ, ലവ് യൂ, ഉമ്മ' എന്ന് പറഞ്ഞ് വളരെ സ്നേഹത്തോടെയാണ് വേടന് കോള്‍ കട്ട് ചെയ്തത്. വീഡിയോയ്ക്ക് താഴെ നിരവധിപേര്‍ റിതപ്പന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തി.

കാന്‍സറുമായുളള പേരാട്ടത്തിലാണ് രേണു സുധി ഇപ്പോള്‍. കാന്‍സര്‍ രോഗത്തിന്റെ വേദനകള്‍ക്കിടയിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ രേണു പങ്കുവയ്ക്കാറുണ്ട്.

Comments