കൊച്ചി: മുത്തങ്ങാസമരത്തിനിടയില് കൊല്ലപ്പെട്ട അബ്ദുള്‍സലാം വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദിവാസിഗോത്ര നേതാവ് എം. ഗീതാനന്ദന് ജാമ്യം. വിചാരണക്കോടതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. എ ബദറുദ്ദീന്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്. കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഗീതാനന്ദനടക്കം മറ്റ് നാല് പ്രതികളുടെയും ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. ബിനു, രമേശന്, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി വിധിയില്‍ പിഴവെന്ന് നിരീക്ഷണം. പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിച്ചിരുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 46000 രൂപ വീതം പിഴത്തുക കെട്ടിവയ്ക്കണം, ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ആള്‍ജാമ്യവും നല്‍കണം.
നേരത്തേ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരന് വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന് അടക്കം മറ്റ് 56 പ്രതികളെയും വെറുതെവിടുകയും അബ്ദുള്‍സലാം വധക്കേസില്‍ കുറ്റക്കാരനാണെന്നും വിചാരണക്കോടതി വിധിക്കുകയായിരുന്നു.

Comments