തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ ഓണത്തിന് ശേഷം നടക്കുമെന്ന് സൂചന. പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശമുണ്ട്. സെപ്തംബറോടെ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വേണമെന്നാണ് നിര്‍ദേശം.
കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനെയാവും തിരഞ്ഞെടുക്കുക. അതേസമയം യുവാക്കൾക്ക് മുൻഗണന നൽകാനാണ് തീരുമാനമെങ്കിൽ ഷാഫി പറമ്പിലും മാത്യു കുഴല്‍നാടനും മുന്‍നിരയിലെത്തും. കെസി പക്ഷത്തോട് ഏറ്റവും അടുപ്പമുള്ള നേതാവായി മാത്യു കുഴല്‍നാടനെയാണ് കണക്കാക്കുന്നത്. അതേസമയം, വിഭാഗീയത കടുത്താൽ സംസ്ഥാന ഭരണത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കെപിസിസി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഹൈക്കമാന്‍ഡിനെ അഭിപ്രായം അറിയിച്ചിരുന്നു. രമേശ് ചെന്നിത്തല, കെ മുരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയ നേതാക്കളാണ് ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടത്. സര്‍ക്കാരുമായി സഹകരിക്കുന്ന ഒരാളെ വേണമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ അഭിപ്രായം. അതേസമയം, എ കെ ആന്റണി, വി എം സുധീരന് എന്നീ മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുതിർന്ന കോൺഗ്രസ് നേതാവായ രാജ്മോഹൻ ഉണ്ണിത്താൻ കെപിസിസി അധ്യക്ഷ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്താൻ ദീപ ദാസ് മുൻഷിയെ ആണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Comments