ദോഹ: ഗ്രാസ്റൂട്ട് തലത്തിൽ പ്രതിഭകളെ കണ്ടെത്തി പ്രൊഫഷണൽ പരിശീലനം നൽകുന്നതിനായി രൂപീകരിച്ച 'ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമി'യുടെ പ്രവർത്തനങ്ങൾക്ക് ദോഹയിൽ തുടക്കമായി. അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുൻ ഇന്ത്യൻ താരം രാമൻ വിജയൻ, ഹെഡ് കോച്ച് വാഹിദ് സാലി എന്നിവർ അക്കാദമിയുടെ ലക്ഷ്യങ്ങളും പരിശീലന പദ്ധതികളും വിശദീകരിച്ചു.
ഖത്തർ പ്രവാസികൾക്കിടയിലെ കായികപ്രതിഭകളെ വളർത്തിയെടുക്കാൻ പ്രൊഫഷണൽ അക്കാദമികൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് വാർത്താസമ്മേളനത്തിൽ രാമൻ വിജയൻ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിലെ തന്റെ ദീർഘകാല അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം
കഠിനാധ്വാനവും അച്ചടക്കവും സ്ഥിരോത്സാഹവും വഴി മാത്രമേ ഫുട്ബോളിൽ ഉയർന്ന തലങ്ങളിലേക്ക് വളരാനാകൂവെന്ന് പറഞ്ഞു.ഗോകുലം എഫ് സി യുമായി സഹകരിച്ചുകൊണ്ട്ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് 'ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമിയുടെ
പരിശീലനകേന്ദ്രം. പ്രെയിം സ്പോർട്സ് സെന്റർ കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആഷിഖ് മങ്കട,കുഞ്ഞു മുഹമ്മദ്,ജിഷാദ് പി പി,ശിഹാബ് എ.വി എന്നിവരും പങ്കെടുത്തു.
സൽവാ റോഡിലെ സാത്തർ റസ്റ്റോറന്റിൽ ഓഗസ്റ്റ് 18ന് ചൊവ്വാഴ്ച നടന്ന ഉത്ഘാടന ചടങ്ങിൽ രാമൻ വിജയൻഅക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു.റിയാദ മെഡിക്കൽ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ യുവതാരം ഈസ ബിൻ സമീലിന് നൽകി ജേഴ്സിപുറത്തിറക്കി.
ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ,ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.എസ് സെക്രട്ടറി ഹംസതയ്യിൽ,
ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹീദ്, ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി അസീസ്, ഐ.സി.സി പ്രതിനിധി രവീന്ദ്ര പ്രസാദ്, യു.എൻ.ഐ. ക്യു പ്രതിനിധി ദിലീഷ് എന്നിവർ ആശംസകൾ നേർന്നു. മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളും കായിക രംഗത്തെ പ്രമുഖരും കൈകോർക്കുന്ന അക്കാദമി ദോഹയിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഷഫീക്ക് അറയ്ക്കൽ

Comments