‘പ്രഭുവിന്റെ മക്കള്‍ ’എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഹരിദ്വാറില്‍ വെച്ച് താന്‍ നേരിട്ട രസകരമായ അനുഭവം പങ്കുവെച്ച് നടന് വിനയ് ഫോര്‍ട്ട്. ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന പുതിയ സിനിമയുടെ ഓണാഘോഷ പരിപാടിയിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്.
ആശ്രമ പശ്ചാത്തലത്തില്‍ നടന്ന ഗൊറില്ല ഷൂട്ടിംഗിനിടയിലാണ് സംഭവം. രംഗത്തില്‍ ഒരു സന്യസിയുടെ അനുഗ്രഹം വാങ്ങാന്‍ വിനയ് കുനിഞ്ഞപ്പോള്‍ സ്വാമി തലയിലും മുതുകത്തും ആഞ്ഞടിച്ചുവെന്നാണ് വിനയ് പറഞ്ഞത്. ഫഹദിന് ജീവിതത്തില്‍ എന്തെങ്കിലും സങ്കടം വരുമ്പോള്‍ യൂട്യൂബില്‍ ആ പാട്ടില്‍ വരുന്ന ഈ രംഗം എടുത്ത് കാണുമെന്ന് വിനയ് പറഞ്ഞു
‘എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമയാണ് പ്രഭുവിന്റെ മക്കൾ. അതിൽ ഗൊറില്ല ഷൂട്ടാണ് ഹരിദ്വാറിൽ നടന്നത്. ഞങ്ങൾ ഷൂട്ട് ചെയ്യാൻ പോയപ്പോൾ ഒരു ആശ്രമത്തിൽ ഒരു സന്യാസി ഇരിക്കുന്നുണ്ടായിരുന്നു. ആക്ഷൻ പറഞ്ഞപ്പോൾ പുള്ളി എന്നെ അനുഗ്രഹിക്കുന്ന ഒരു സംഭവമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാൻ അനുഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ പുള്ളി മുതുകത്ത് പിടിച്ചിട്ട് ഒരടി തന്നു. ഞാൻ എഴുന്നേറ്റപ്പോൾ വീണ്ടും തല പിടിച്ച് താഴ്ത്തിയിട്ട് മുതുകത്ത് ഒരടി കൂടി തന്നു. എന്നെ ഇഷ്ടം അല്ലാത്ത ആളുകൾ ഇപ്പോഴും അത് സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. ഫഹദിനൊക്കെ ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോൾ യൂട്യൂബിൽ ആ പാട്ട് എടുത്ത് കാണും; വിനയ് ഫോർട്ട് പറഞ്ഞു.
അതേസമയം, നിവിന്‍ പോളി-മമിത ബൈജു-ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' ആണ് വിനയ് യുടെ പുതിയ ചിത്രം. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

Comments