സീരിയൽ നടിയും റിയാലിറ്റി ഷോ താരവും ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ വിന്നറുമായ അനുമോളുടെ വിവാഹം ആരാധകരെ ഏറെ അമ്പരപ്പിക്കുന്നതായിരുന്നു. ഒരു സൂചന പോലും ആര്‍ക്കും നല്‍കാതെ ‘ഒരു പുതിയ തുടക്കത്തിന്റെ ആഘോഷമെന്ന പേരില്‍’ വിവാഹത്തലേന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് അനുമോള്‍ ആരാധകരെ ഈ സന്തോഷം അറിയിച്ചത്. തമിഴ്‌നാട് സ്വദേശിയായ നടനും മോഡലുമാണ് ഭുവനേഷിനെയാണ് അനുമോള്‍ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെയും സാന്നിധ്യത്തില്‍ ഗുരുവായൂരില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹം.
ഇപ്പോഴിതാ വിവാഹറിസപ്ഷന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കിടുകയാണ് അനുമോള്‍. റോയല്‍ ലുക്കിലാണ് രണ്ടാളും ചിത്രങ്ങളില്‍ തിളങ്ങുന്നത്. റോയല്‍ ബ്ലൂ ലെഹംഗയില്‍ അനുമോളെയും ഇന്‍ഡോ വെസ്റ്റേണ്‍ ഷെര്‍വാണിയില്‍ ഭുവനേഷിനെയും ചിത്രങ്ങളില്‍ തിളങ്ങുന്നു. തിന്‍ ഷോൾഡർ സ്ട്രാപ്പുകളുള്ള സ്ലീവ്‌ലെസ് ബ്ലൗസും സ്റ്റോൺ വർക്കുകളും സീക്വന്‍സുകളും കൊണ്ട് നിറഞ്ഞ സ്കര്‍ട്ടും നീല ദുപട്ടയുമാണ് അനുമോള്‍ ധരിച്ചിരിക്കുന്നത്. ഒപ്പം മള്‍ട്ടി കളര്‍ ജെം സ്റ്റോണ്‍ ചോക്കറും മാച്ചിംഗ് കമ്മലുകളും താരത്തിന് ശരിക്കുമൊരു റോയല്‍ ലുക്ക് നല്‍കുന്നുണ്ട്.
മന്ദാരിൻ കോളറോട് കൂടിയ ഓഫ്-വൈറ്റ് ബന്ദ്ഗല സ്റ്റൈൽ അച്ച്കൻ ഷെര്‍വാണിയാണ് ഭുവനേഷിന്റേത്. സില്‍വര്‍ ക്രിസ്റ്റല്‍ സ്റ്റോൺ വർക്കുകൾ ഫ്ലോറല്‍ ഡിസൈനില്‍ ചെയ്തിട്ടുണ്ട്. ഷെര്‍വാണിക്കൊപ്പം സൺഗ്ലാസ് ധരിച്ച ഭുവനേഷിനും ഒരു പ്രിന്‍സസ് ലുക്കുണ്ട്.
ടെംപിള്‍ വെഡ്ഡിങ്, ഡസ്റ്റിനേഷന്‍ വെഡ്ഡിങ്, തമിഴ് വെഡ്ഡിങ് എന്നിവയ്‌ക്കൊക്കെ പുറമേയാണ് അനുമോള്‍ വെഡ്ഡിംഗ് റിസപ്ഷന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. മൂന്ന് വെഡ്ഡിങുകള്‍ക്ക് പുറമെ ഹല്‍ദി, മെഹന്ദി ആഘോഷങ്ങളും നടന്നിരുന്നു. വിവാഹത്തിന്റെ വീഡിയോകള്‍ എല്ലാം അനു തന്റെ യൂട്യൂബ് ചാനലിലൂടെ അനുമോള്‍ പങ്കുവയ്ക്കുന്നുണ്ട്. ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേര്‍ താരദമ്പതിമാര്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്.

Comments