പുന്നമടക്കായൽ ആവേശത്തിലേക്ക്. കേരളം കാത്തിരുന്ന ജലമാമാങ്കത്തിന് ഇന്ന് തുടക്കമാകും. 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങൾ ഉച്ചയ്ക്ക് രണ്ട് മണിയോടെ പോരിനിറങ്ങും. മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. പുന്നമടയിലെ ഓളപ്പരപ്പിൽ കിരീടത്തിനായുള്ള പോരാട്ടം മുറുകുമ്പോൾ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ 22 എണ്ണം ചുണ്ടൻ വള്ളങ്ങളാണ്. ആറ് ഹീറ്റുകളിലായാണ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം നടക്കുക. ഓടി, തെക്കനോടി, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളുടെ മത്സരങ്ങൾ രാവിലെ ആരംഭിക്കും. വിജയിക്കുന്ന ചുണ്ടൻ വള്ളത്തിന് 25 ലക്ഷം രൂപയാണ് സമ്മാനം. കഴിഞ്ഞ വർഷം വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്ബാണ് ജേതാക്കളായത്.
രണ്ട് ലക്ഷത്തിലധികം ആളുകൾ ഇത്തവണ വള്ളംകളി കാണാൻ എത്തുമെന്നാണ് പ്രതീക്ഷ. വലിയ ജനത്തിരക്ക് കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ജലമേളയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും. കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും ഇന്ന് പ്രവർത്തിക്കില്ല. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
വള്ളംകളിയോടനുബന്ധിച്ച് നഗരത്തിൽ രാവിലെ ഒൻപത് മണി മുതൽ ഗതാഗത നിയന്ത്രണം നിലവിൽ വരും. ജില്ലാ കോടതിപ്പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറ് മണിവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിൽ കയറില്ല. വള്ളംകളി കാണാനെത്തുന്നവർക്ക് റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
കാണികളുടെ യാത്ര എളുപ്പമാക്കാൻ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് ബോട്ട് ജെട്ടിയിലേക്ക് കെഎസ്ആർടിസി പ്രത്യേക ഫീഡർ സർവീസുകൾ നടത്തും. എറണാകുളം, കൊല്ലം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾക്ക് പ്രത്യേക റൂട്ടുകളും ക്രമീകരിച്ചിട്ടുണ്ട്. വള്ളംകളിക്കെത്തുന്നവർക്ക് ഗതാഗത തടസ്സമില്ലാതെ യാത്ര ചെയ്യുന്നതിനാണ് ക്രമീകരണങ്ങൾ.

Comments