മെഗാസ്റ്റാര്‍ ചിരഞ്ജീവിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന് വരുണ്‍ തേജ് കൊനിഡേല. ചിരഞ്ജീവിക്കൊപ്പമുളള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
‘ഡാഡിക്ക് പിറന്നാള്‍ ആശംസകള്‍. എക്കാലത്തും എന്റെ ഏറ്റവും വലിയ പ്രചോദനവും എനിക്ക് എപ്പോഴും മാതൃകയുമായ വ്യക്തിയാണ് ഡാഡി. ഞങ്ങള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നതിനും, ഞങ്ങളുടെ എക്കാലത്തെയും കരുത്തായി ഒപ്പം നില്ക്കുന്നതിനും നന്ദി. ഒരുപാട് സ്നേഹിക്കുന്നു ’എന്നായിരുന്നു വരുണ്‍ കുറിച്ചത്.

ചിരഞ്ജീവിയുടെ സഹോദരനും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ തേജ്. പ്രമുഖ നടി ലാവണ്യ ത്രിപാഠിയാണ് വരുണിന്റെ ജീവിതപങ്കാളി. ദമ്പതികൾക്ക് വായുഭ് തേജ് കൊനിഡേല എന്നൊരു മകനുണ്ട്.
2014-ൽ പുറത്തിറങ്ങിയ 'മുകുന്ദ' എന്ന ചിത്രത്തിലൂടെയാണ് വരുൺ തേജ് സിനിമാ അഭിനയത്തിലേക്ക് കടന്നുവരുന്നത്. തുടർന്ന് 2015-ൽ കൃഷ് സംവിധാനം ചെയ്ത 'കാഞ്ചേ' എന്ന വാർ ഫിലിമിലും പിന്നീട് 'ലോഫർ', 'മിസ്റ്റർ' തുടങ്ങിയ സിനിമകളിലും നായകനായി തിളങ്ങി. ശേഷമാണ് ശേഖർ കമ്മുലയുടെ സംവിധാനത്തിൽ സായ് പല്ലവിക്കൊപ്പമുള്ള 'ഫിദ' എന്ന സിനിമയിലൂടെ വരുൺ തെന്നിന്ത്യയിലൊട്ടാകെ അറിയപ്പെടുന്ന നായകനായി മാറിയത്.
അതേസമയം, മേർലപാക ഗാന്ധി സംവിധാനം ചെയ്ത 'കൊറിയൻ കനകരാജു' എന്ന ചിത്രമാണ് വരുണിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഹൊറർ-കോമഡി ജോണറിലെത്തിയ ഈ സിനിമയിൽ വരുൺ തേജിനൊപ്പം റിതിക നായക്, സത്യ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Comments