കണ്ണൂർ: കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ മറ്റ് കേസുകളിൽ റിമാൻഡിൽ കഴിയുന്നതിനാൽ ജാമ്യം ലഭിച്ചാലും അർജുൻ ആയങ്കിക്ക് ജയിൽ മോചിതനാകാനാകില്ല.
കാപ്പ നിയമം ഉൾപ്പെടെ അർജുൻ ആയങ്കിക്കെതിരെ നിലവിൽ മറ്റ് കേസുകളുമുണ്ട്. കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച പ്രത്യേക ശുപാർശ ജില്ലാ കളക്ടർ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അർജുൻ ആയങ്കി ജാമ്യം നേടി പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.
ആഭ്യന്തരമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി സബ് ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടിൽ നിന്നാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി.
ഇതിനിടെ കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിലും അർജുൻ ആയങ്കിയെ വീണ്ടും റിമാൻഡ് ചെയ്തിരുന്നു. ഇതോടെ വിവിധ കേസുകളിലായി ഇയാൾ നിലവിൽ റിമാൻഡിൽ തുടരുകയാണ്.

Comments