കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിലെ മോശം കാലാവസ്ഥയാണ് കാരണമെന്ന സ്പൈസ് ജെറ്റിന്റെ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ). വിമാന സർവീസുകളെ ബാധിക്കുന്ന തരത്തിൽ കൊച്ചിയിൽ പ്രതികൂല കാലാവസ്ഥ ഉണ്ടായിരുന്നില്ലെന്നും സ്വന്തം പ്രവർത്തന വീഴ്ചകൾ മറച്ചുവെക്കാൻ എയർലൈൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സിയാൽ വ്യക്തമാക്കി.
കൊച്ചിയിലെ പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങളുടെ പുറപ്പെടലും എത്തിച്ചേരലും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും സ്പൈസ് ജെറ്റ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിയാൽ പാസഞ്ചർ അഡ്വൈസറി പുറത്തിറക്കി വിശദീകരണം നൽകിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്പൈസ് ജെറ്റിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നിരന്തരം തടസ്സപ്പെടുകയും യാത്രക്കാർ ദുരിതത്തിലാകുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് കാരണം കൊച്ചിയിലെ മോശം കാലാവസ്ഥയാണെന്ന് വരുത്തിത്തീർക്കാനാണ് എയർലൈൻ ശ്രമിക്കുന്നതെന്നാണ് സിയാലിന്റെ ആരോപണം.
ഇക്കാലയളവിൽ കൊച്ചിയിൽനിന്ന് സർവീസ് നടത്തിയ മറ്റ് വിമാനക്കമ്പനികൾ കാലാവസ്ഥാ പ്രശ്നങ്ങളെ തുടർന്ന് സർവീസ് തടസ്സപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിയാൽ ചൂണ്ടിക്കാട്ടി.
വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതും സംബന്ധിച്ച് യാത്രക്കാരിൽനിന്ന് നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ സ്പൈസ് ജെറ്റ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിയാൽ ആരോപിച്ചു. ദുരിതത്തിലായ യാത്രക്കാർക്ക് ഉത്തരവാദിത്തമുള്ള വിമാനത്താവള ഓപ്പറേറ്റർ എന്ന നിലയിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
സ്പൈസ് ജെറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർലൈനുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ കൃത്യമായ സമയവും സർവീസ് നിലയും ഉറപ്പാക്കണമെന്നും സിയാൽ നിർദേശിച്ചു.

Comments