
മട്ടാഞ്ചേരി: ഇന്നലെ 1,120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പവന് 1,19,600 രൂപയായി. 140 രൂപ കൂടി ഗ്രാമിന് 14, 950 രൂപയിലെത്തി. വിലക്കുതിപ്പ് തുടരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ പവന് ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നേക്കും.
22 ദിവസത്തിനിടെ ആഭ്യന്തര വില പവന് 13,840 രൂപയുടെ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 74,270 രൂപയായിരുന്നു ഒരു പവന് വില.
രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് 4,585 ല്‍നിന്ന് 4600 ഡോളര്‍ കടന്നതോടെയാണ് ആഭ്യന്തര വില ഉയര്‍ന്നത്. 24 കാരറ്റ് പവന് 1,220 രൂപ കൂടി 1,30,500 രൂപ.
18 കാരറ്റ് പവന് 920 രൂപ കൂടി 97,860 രൂപ. വെള്ളി ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ച് ഗ്രാമിന് 270 രൂപയായി. വിനിമയവിപണിയില്‍ ഡോളറിനെതിരേ രൂപ 95.77-ല്‍നിന്ന് 95.70 ആയി മെച്ചപ്പെട്ടു.





Comments