
കോട്ടക്കല്‍: പ്രമുഖ ഇലക്ട്രോണിക്സ് ഹോം അപ്ലയന്‍സസ് റീട്ടെയില്‍ ശൃംഖലയായ ബിസ്മി കണക്റ്റിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടക്കല്‍ ചങ്കുവെട്ടി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഷോറൂമിന്റെ ഔദാ്യേഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ബിസ്മി കണക്റ്റ് ക്ലസ്റ്റര്‍ മാനേജര്‍ മുഹമ്മദ് റാഫി, ഓപ്പറേഷന്‍സ് ഹെഡ് ഷോണ്‍ വര്‍ഗീസ്, മെര്ച്ചന്ഡിസിങ് ഹെഡ് കൃഷ്ണ, ബിസിനസ് ഹെഡ് പ്രശാന്ത് ശ്രീധരന്, വ്യവസായി ആബിദ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഒരു കോടി രൂപയുടെ ബമ്പര്‍ സമ്മാനവും പ്രമുഖ ബാങ്ക് കാര്‍ഡുകളിലൂടെയും പേപ്പര്‍ ഫിനാന്‍സിലൂടെയും 26,000 രൂപ വരെയുള്ള ഡിസ്കൗണ്ടുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ എസ്.ബി.ഐ. കാര്‍ഡുകള്‍ വഴി 15,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാണ്.
പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍, കിച്ചന് ഹോം അപ്ലയന്‍സുകള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി കോട്ടക്കല്‍ ബിസ്മി കണക്റ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്.





Comments