മൂന്നാര്‍: കേരളത്തിലെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വഴിയില്ല. റോഡും പാലവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ പനി ബാധിച്ച് അവശയായ മുപ്പത്തിയാറുകാരിയെ കുടിനിവാസികള്‍ മഞ്ചലില്‍ ചുമന്ന് കിലോമീറ്ററുകള്‍ കാല്‍നടയായി ആശുപത്രിയിലെത്തിച്ചു. വാഴയന്പാറക്കുടി സ്വദേശിനി രാസാത്തിയെയാണ് ഇന്നലെ രാവിലെ ഒന്‍പതോടെ കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ മഞ്ചല് കെട്ടി തലച്ചുമടായി ആശുപത്രിയിലെത്തിച്ചത്. ദുര്‍ഘടമായ കാട്ടുപാതയും പുഴയും താണ്ടിയായിരുന്നു മണിക്കൂറുകള്‍ നീണ്ട സാഹസികയാത്ര.
രോഗം മൂര്‍ച്ഛിച്ചാല്‍ അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഇടമലക്കുടിയില്‍. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പനി ബാധിച്ച് അവശനായ കുടല്ലാര്ക്കുടി സ്വദേശി മലയപ്പ (75)നെയും മഞ്ചലില്‍ ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. ഒന്നാം വാര്‍ഡിലെ പൂമണി (55) യെയും സമാനമായ രീതിയില്‍ ആശുപത്രിയിലെത്തിക്കേണ്ടിവന്നു. മണലിയാറിന് കുറുകെ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കുടിനിവാസികള്‍ നിരന്തരം അധികൃതരെ സമീപിക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ആവശ്യം ഉന്നയിച്ചിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.
ആദിവാസി ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും അവയുടെ പ്രയോജനം യഥാര്‍ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന ചോദ്യമാണ് ഇടമലക്കുടിയിലെ തുടര്‍ച്ചയായ ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്നത്.

Comments