തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് കേസിൽ വീണ ടി തന്റെ മകളായതുകൊണ്ടാണ് വിചിത്ര നടപടികൾ നേരിടേണ്ടി വരുന്നത് എന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനു ഇഡിയുടെ കൃത്യമായ മറുപടി. വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി. റെയ്ഡിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണമല്ലെന്നും ഇ ഡി വ്യക്തമാക്കുന്നു. അനധികൃത പണമിടപാടുകളില്‍ വീണ ടിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇ ഡി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് വീണ വിദേശത്തേക്ക് പണം അയച്ചതിന്റെ തെളിവുകൾ ലഭിച്ചതായാണ് ഇഡി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഇതേ തുടർന്ന് കേസില്‍ വീണ ടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഹാജാരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനാണ് തീരുമാനം. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടി കേസിലെ പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ വീണയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ഇഡിയുടെ നടപടികള്‍ വിചിത്രമാണെന്നും തനിക്ക് പിന്നാലെ അവര്‍ പിന്തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണെന്നും പിണറായി വിജയന് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുകയും അതിന് അനുസൃതമായി റെയ്ഡുകൾ നടത്തുകയുമാണ് ചെയ്യുന്നത്. ഹവാല പണം കൈമാറിയതിന് തെളിവുകൾ എന്താണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു.

Comments