ഗുരുവായൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ. ഇന്ന് മാത്രം 437 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടത്താൻ ശീട്ടാക്കിയിരിക്കുന്നത്. വിവാഹത്തിരക്ക് കണക്കിലെടുത്ത് ദേവസ്വത്തിന്റെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾക്ക് തുടക്കമായി.
ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പുലർച്ചെ നടന്ന ആദ്യ വിവാഹത്തിൽ കണ്ണൂർ തലശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് അഞ്ച് മണ്ഡപങ്ങളിലും ഒരേസമയം വിവാഹച്ചടങ്ങുകൾ പുരോഗമിക്കുകയാണ്.

Comments