മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മാന്‍വി സുരേന്ദ്രന് വിവാഹിതയായി. നിതിനാണ് വരന്. തൊടുപുഴയില്‍ വച്ച് ഇന്നലെയായിരുന്നു വിവാഹം. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
'' രണ്ട് ഹൃദയങ്ങള്‍, ഒരേ നിയോഗം, വാക്കുകള്‍ക്കതീതമായ അനുഗ്രഹം...''- എന്നാണ് വിവാഹ വീഡിയോ പങ്കുവച്ച് മാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.
'' രണ്ട് ഹൃദയങ്ങള്‍, ഒരേ നിയോഗം, വാക്കുകള്‍ക്കതീതമായ അനുഗ്രഹം...''- എന്നാണ് വിവാഹ വീഡിയോ പങ്കുവച്ച് മാന്‍വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.
' ചേച്ചിയമ്മ' എന്ന സീരിയലിലൂടെയാണ് മാന്‍വി അഭിനയത്തിലേക്ക് എത്തുന്നത്. പാലക്കാട്കാരിയായ മാന്‍വിയുടെ യഥാര്‍ത്ഥ പേര് ശ്രുതി എന്നാണ്. സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് മാന്‍വി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. അഭിനേത്രി എന്നതിന് അപ്പുറം നല്ലൊരു നര്‍ത്തകി കൂടിയാണ് മാന്‍വി.

Comments