കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി സർക്കാർ ഡിലിമിറ്റേഷൻ കമ്മിഷൻ കൊണ്ടുവരുമെന്നും, പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവും അതിനൊപ്പം ഗൗരവപൂർവം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ എറണാകുളം ജില്ലയിൽനിന്ന് വേർപെടുന്നതിൽ ചെറിയ വിഷമമുണ്ടെങ്കിലും, ജില്ല രൂപീകരണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂവാറ്റുപുഴയുടെ വികസനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ചടങ്ങിൽ സംസാരിച്ച മാത്യു കുഴൽനാടൻ എംഎൽഎ മൂവാറ്റുപുഴ ഏറെക്കാലം പാർശ്വവൽക്കരിക്കപ്പെട്ടതിനെക്കുറിച്ചും വികസന പ്രവർത്തനങ്ങൾ പ്രതികാരബുദ്ധിയോടെ തടസപ്പെടുത്തിയതിനെക്കുറിച്ചും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് “എല്ലാ സങ്കടങ്ങളും എല്ലാ വിഷമങ്ങളും മാറ്റും” എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.
മൂവാറ്റുപുഴയ്ക്ക് നഷ്ടമായതെല്ലാം പലിശ സഹിതം തിരിച്ചുനൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഒരു കാര്യം നഷ്ടപ്പെട്ടാൽ അത് പലിശ സഹിതം തിരിച്ചുകിട്ടണമെന്നാണ് സാധാരണയായി ആഗ്രഹിക്കുന്നതെന്നും, അതുപോലെ മൂവാറ്റുപുഴയ്ക്ക് പലിശ സഹിതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യത്തിന് സർക്കാർ പരിഗണന നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധേയമായി.
അതേസമയം, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യവും നേരത്തെ ഉയർന്നിട്ടുണ്ട്. പുതിയ ജില്ലകൾ രൂപീകരിക്കുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 14ൽ നിന്ന് 17 ആയി ഉയർത്തണമെന്ന ആവശ്യമാണ് വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്നത്. പുതിയ ഡിലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുന്നതോടെ ഈ ആവശ്യങ്ങൾക്കും വീണ്ടും സജീവ പരിഗണന ലഭിച്ചേക്കും.

Comments