കേരളത്തിന്റെ തനത് സംസ്കാരവും കായിക പെരുമയും വിളിച്ചോതുന്ന ആലപ്പുഴയിലെ വള്ളംകളി നേരിട്ടുകണ്ട ആവേശം പങ്കുവെച്ച് പ്രശസ്ത താരം രാധിക ശരത്കുമാർ. ഭർത്താവും നടനുമായ ശരത്കുമാറിനൊപ്പമാണ് രാധിക ജലമേള ആസ്വദിക്കാൻ ആലപ്പുഴയിലെത്തിയത്. ഓണക്കാലത്ത് ഈ വൻ ജലമേളയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.
‘ആലപ്പുഴയിലെ വള്ളംകളി നേരിട്ടു കാണാൻ സാധിച്ചത് തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു. ഓണക്കാലത്ത് നടക്കുന്ന ഈ പാരമ്പര്യ സ്നേക് ബോട്ട് റേസ് കാണുന്നത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. ആ അന്തരീക്ഷം അത്രമേൽ ഊർജ്ജസ്വലമായിരുന്നു. കൃത്യതയും കൂട്ടായ്മയും കരുത്തും കൈമുതലാക്കി ആരോമൽ ചുണ്ടൻ വിജയം കൊയ്തത് ആവേശകരമായ കാഴ്ചയായിരുന്നു’. രാധിക ശരത്കുമാർ കുറിച്ചു.

വള്ളംകളിയുടെ ഊർജ്ജസ്വലമായ അന്തരീക്ഷവും തുഴച്ചിൽക്കാരുടെ കരുത്തും കൃത്യതയുമാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് രാധിക പറഞ്ഞു. ശരത്കുമാറിനൊപ്പം മത്സരം ആസ്വദിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Comments