തൃശൂർ: തൃശൂർ ദേശമംഗലം തലശ്ശേരിയിൽ കോഴിഫാമിലെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ മരിച്ചു. അസം സ്വദേശികളായ ഷെഫീഖുൽ (26), ഭാര്യ റുക്സാന (23) എന്നിവരാണ് മരിച്ചത്.
തലശ്ശേരി കൂട്ടുപാറക്കുന്നിൽ പ്രവർത്തിക്കുന്ന കോഴിഫാമിലാണ് അപകടമുണ്ടായത്. ദേശമംഗലം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. നായ്ക്കളും മറ്റ് മൃഗങ്ങളും ഫാമിനുള്ളിൽ പ്രവേശിക്കുന്നത് തടയുന്നതിനായി ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ദമ്പതികൾക്ക് ഷോക്കേറ്റത്.
രാവിലെ ഒമ്പത് മണിയോടെ ജോലിക്കെത്തിയ ദമ്പതികൾക്കാണ് ജോലിക്കിടെ അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം.
ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments