ചെന്നൈ: വിജയ് ഭാവിയിൽ പ്രധാനമന്ത്രിയാകുമെന്ന തമിഴക വെട്രി കഴകം (ടി വി കെ) നേതാക്കളുടെ വാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്. ടി വി കെ നേതാക്കൾ ഇപ്പോഴും ആരാധക മനോഭാവത്തിലാണ് പെരുമാറുന്നതെന്ന് പി സി സി അധ്യക്ഷൻ മാണിക്കം ടാഗോർ എം പി വിമർശിച്ചു. ‘ഫാൻസ് മോഡിൽ’ നിന്ന് ടി വി കെ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിർന്ന നേതാവ് സെങ്കോട്ടയ്യാൻ ഉൾപ്പെടെയുള്ളവർ വിജയ് പ്രധാനമന്ത്രിയാകുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. നേരത്തെ കോൺഗ്രസ്–ഡി എം കെ സഖ്യത്തിലായിരുന്നപ്പോൾ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എം കെ സ്റ്റാലിൻ പിന്തുണച്ചിരുന്നു.
അതേസമയം, ടി വി കെയെ നിലവിൽ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്താനാകില്ലെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി. എം പിമാരുള്ള പാർട്ടികൾക്ക് മാത്രമാണ് ഇന്ത്യ സഖ്യ യോഗങ്ങളിൽ പങ്കെടുക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു.

Comments