ന്യൂഡൽഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡൽഹിയിൽ ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 62 രൂപ വരെ എത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കൽ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആരോപണം.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിശ്ചയിച്ച കേന്ദ്രങ്ങളിലും മൊബൈൽ വാനുകളിലും കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽക്കും. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് ഉത്തരവാദികളെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കർഷകർക്ക് ന്യായമായ വിലയും ഉപഭോക്താക്കൾക്ക് ന്യായമായ നിരക്കിൽ സവാളയും ലഭിക്കണം. ഉത്സവ സീസണിലെ ആവശ്യം നിറവേറ്റാൻ ആവശ്യമായ സവാള രാജ്യത്ത് ലഭ്യമാണെന്നും കയറ്റുമതി നിരോധനം പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നാഫെഡ്, എൻസിസിഎഫ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ, കേന്ദ്രീയ ഭണ്ഡാർ, മൊബൈൽ വാനുകൾ എന്നിവ വഴിയാണ് സബ്സിഡി നിരക്കിൽ സവാള വിൽക്കുക. വിപണിയിലെ ലഭ്യത വർധിപ്പിച്ച് സീസണൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ബഫർ സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. റെയിൽ, റോഡ് മാർഗങ്ങളിലൂടെ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും സവാള എത്തിക്കും.
അതേസമയം, കർഷകർക്ക് ലഭിക്കുന്ന വിലയും ചില്ലറ വിപണിയിലെ വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കർഷക സംഘടനകൾ ആരോപിച്ചു. സവാള വില കുത്തനെ ഇടിഞ്ഞ സമയത്ത് മഹാരാഷ്ട്രയിലെ കർഷകരിൽ നിന്ന് സർക്കാർ നേരത്തെ സവാള സംഭരിച്ചിരുന്നുവെന്ന് ചൗഹാൻ പറഞ്ഞു. കർഷകർ തങ്ങളുടെ സ്റ്റോക്കിന്റെ ഭൂരിഭാഗവും വിറ്റുകഴിഞ്ഞതിന് പിന്നാലെയാണ് ചില്ലറ വില കിലോയ്ക്ക് 60 രൂപയിലധികമായി ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്തിമ വിൽപ്പന വിലയിൽ കർഷകർക്ക് ന്യായമായ വിഹിതം ലഭിക്കുന്നുണ്ടോ എന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Comments