റിയാദ്: പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആകർഷകമായ ഓഫറുമായി സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ. സൗദിയിൽ നിന്ന് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള യാത്രകൾക്കായി ഗസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സെപ്റ്റംബർ 1 മുതൽ ഡിസംബർ 10 വരെ യാത്ര ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. വൺവേ, റിട്ടേൺ ടിക്കറ്റുകൾക്കും ഇളവ് ബാധകമാണ്.
അൽഫുർസാൻ ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് ഈ കാലയളവിൽ ബുക്കിങ് നടത്തുമ്പോൾ 100 ശതമാനം ബോണസ് ടയർ ക്രെഡിറ്റും ലഭിക്കും.
ജിദ്ദ വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങളും സൗദിയ ഒരുക്കുന്നുണ്ട്. 96 മണിക്കൂർ വരെ രാജ്യത്ത് സൗജന്യമായി തങ്ങാൻ അനുവദിക്കുന്ന ട്രാൻസിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാർക്ക് ഉംറ നിർവഹിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും കഴിയും.

Comments