
പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കെത്തിയ പോയവാരം കുരുമുളക് വിറ്റ കര്‍ഷകര്‍ക്ക് ലാഭം റബര്‍ വിറ്റ കര്‍ഷകര്‍ക്ക് നഷ്ടം. ഓണ ആവശ്യങ്ങളില്‍
തേയിലക്ക് വില കൂടി. വെളിച്ചെണ്ണ വില കൂടാതെ പിടിച്ചുനിന്നു. സ്വര്‍ണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഒരുമാസത്തിലേറെയായി കര്‍ഷകരെ ആശങ്കയിലാക്കി വിലകുറഞ്ഞുകൊണ്ടിരുന്ന കുരുമുളകിനു പോയവാരം കിലോ 7 രൂപ വില കൂടി. വരുംദിവസങ്ങള്‍ ഉത്സകാലങ്ങളാണ്. കുരുമുളകിനു വിലകൂടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലാതിരിക്കെ കര്‍ഷകര്‍ സന്തുഷ്ടരാണ്. ഓണ്‍ലൈനില്‍ അവധി വ്യാപാരം നടത്തുന്ന നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഗസ്റ്റ് അവധി പോയ വാരത്തിലെ 3 ദിവസങ്ങളിലായി 50 രൂപ വില ഉയര്‍ത്തിയതും മസാല കമ്പനികളുടെ വാങ്ങലും വില കൂടാന്‍ സഹായിച്ചു. ഓഗസ്റ്റ് അവധി വ്യാപാരം കേ്ലാസ് ചെയ്തു.
അവധിവില ഉയര്‍ന്നതോടെ കുരുമുളക് വില കുതിച്ചുകയറുമെന്ന പ്രചരണം തുടര്‍ന്നത് പലരും കുരുമുളക് വില്‍ക്കാതെ പിടിച്ചുവയ്ക്കാന്‍ തുടങ്ങി. 218 ടണ്‍ കുരുമുളക് വില്പ്പനക്കെത്തിയതില് കൂടുതലും ഇറക്കുമതി മുളകായിരുന്നു. മസാല കമ്പനികള്‍ക്ക് വേണ്ടി അന്തര്‍ സംസ്ഥാന കച്ചവടക്കാര്‍ കുരുമുളക് വാങ്ങുന്നുണ്ട്. ഇടുക്കിയില്‍ നിന്ന് സാന്ദ്രതയുള്ള മുളക് കര്‍ണാടകയിലെ കച്ചവടക്കാരും അവിടത്തെ സൊസൈറ്റികളും അരക്കിലോ ഒരുകിലോ പായ്ക്കറ്റിലാക്കിയ മുളക് വാങ്ങുന്നുണ്ട്. സാന്ദ്രത കുറഞ്ഞ ഇറക്കുമതി മുളകില്‍ കുട്ടി കലര്‍ത്താനാണ് ഇടുക്കി മുളക് വാങ്ങുന്നത്.
കൊച്ചിയില്‍ കയറ്റുമതിക്ക് സാധ്യത കുറവാണെങ്കിലും മറ്റ് ഉല്‍പ്പാദക രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതിക്കായി വന്‍ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഇവിടത്തെ ഇറക്കുമതിക്കാര്‍ ഇതിന് പൂര്‍ണ സഹകരണം നല്‍കിയിരിക്കയാണ്.
ഇന്ത്യന്‍ കയറ്റുമതിനിരക്ക് ഒരു ടണ്ണിന് 7600 ഡോളര്‍ നിശ്ചയിച്ചിരിക്കെ ശ്രീലങ്ക 6400 ഡോളര്‍ പറയുന്നുണ്ട്. ഈ നിരക്കില്‍ ഇറക്കുമതി നികുതിയും കപ്പല്‍ കൂലിയും മറ്റ് തൊഴില്‍ കൂലികളും ഉള്‍പ്പടെ ശ്രീലങ്കന്‍ മുളക് ഇന്ത്യയിലെത്തിയാല്‍ കിലോ 700 രൂപ വരെ ലഭിക്കുമെന്നാണ് ഇവിടത്തെ ഇറക്കുമതിക്കാര്‍ അറിയിച്ചത്. കുറഞ്ഞനിരക്കില്‍ ഓഫര്‍ തുടരുന്നത് വിയറ്റ്നാമാണ്. ഇവരുടെ മുളകും ഇറക്കുമതി നികുതി ലാഭിക്കാന്‍ ശ്രീങ്കന് ഉല്‍പ്പന്നമെന്ന പേരില്‍ ഇന്ത്യയില്‍ എത്തും. 6200 ഡോളറാണ് വിയറ്റ്നാം നിരക്ക്. ഇന്തോനീഷ്യയില്‍ വിളവെടുപ്പ് നടന്നുകൊണ്ടിരിക്കയാണ്. 6500 ഡോളറിലാണ് കയറ്റുമതിക്ക് ശ്രമം നടത്തുന്നത്. ബ്രസീലില്‍ അടുത്തമാസം വിളവെടുപ്പാണ്. 6000 ഡോളറാണ് അവര്‍ പറയുന്നത്.
ഉത്സവകാല ഡിമാന്‍ഡ് ആകുന്നതോടെ ഇറക്കുമതി വരും. നമ്മുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള കുരുമുളകിന്റെ ഉല്‍പ്പാദനം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ കുരുമുളകിന്റെ ഇറക്കുമതി അനിവാര്യമാണ്. ഇത് മുതലെടുത്താണ് നൂറ് കണക്കിന് ഇറക്കുമതിക്കാര്‍ ഇന്ത്യയിലേക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. മറുവശത്ത് ഒരുതിരി കുരുമുളക് പോലും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നില്ലന്നാണ് കയറ്റുമതിക്കാരുടെ പ്രതികരണം. ഇതെല്ലാം നമ്മുടെ കര്‍ഷകര്‍ക്ക് നഷ്ടകച്ചവടത്തിനാണ് സാധ്യത.
അവധി വ്യാപാരം ഓണ്‍ലൈനില്‍ തുടങ്ങിയത് കൊണ്ട് ഞങ്ങള്‍ ഒരു രൂപയുടെ നേട്ടം പോലുമില്ലന്നാണ് വാരാവസാനം കൊച്ചിയില്‍ കര്‍ഷകര്‍ പറഞ്ഞത്.
കയറ്റുമതി ചെയ്യുന്ന സുഗന്ധ വ്യജ്ഞനങ്ങള്‍ നാടനാണോ ഇറക്കുമതിയാണോ എന്ന കാര്യത്തില്‍ ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മൗനം പാലിക്കുന്നതില്‍ വ്യാപാരികള്‍ കര്‍ഷകര്‍ക്കിടയില്‍ പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വാരാവസാനവില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് കിലോ 695 രൂപ. ഗാര്‍ബിള്‍ഡ് മുളക് 715, പുതിയ മുളക് 685 രൂപ.
'പിരിഞ്ഞുപോയി
റബര്‍ പാല്'
റബര്കിലോ 300 രൂപയിലെത്തൂമെന്ന കര്‍ഷകരുടെ പ്രതീക്ഷയാണ് ടയര്‍ കമ്പനികള്‍ തല്ലി തകര്‍ത്തത്. തലേവാരം കിലോ 10 രൂപ കുറഞ്ഞിരുന്നു. പോയവാരം കിലോ ഒരുരൂപ കുറഞ്ഞു. വില്‍പ്പനക്ക് റബര്‍ വരകുറഞ്ഞിട്ടും വില കൂടാത്തതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്. ഇറക്കുമതി ഭീഷണിയിലാണ് ടയര്‍ കമ്പനികള്‍ റബറിന് വാളോങ്ങിയത്. രാജ്യാന്തര വില കുറഞ്ഞിരിക്കെ ഇറക്കുമതികൊണ്ടൊന്നും ഒരു പ്രയോജനവുമില്ലന്ന് ടയര്‍ കമ്പനികളില്‍ ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഇറക്കുമതി നികുതി കപ്പല്‍ കുലി, തൊഴില്‍ കൂലി ഉള്‍പ്പടെ ഇറക്കുമതി ചെയ്ത റബറിനു 290 രൂപയെങ്കിലും കിട്ടണം. ഇവിടെ 290 രൂപയില്‍ താഴെയാണ് വില. ഇത് കൊണ്ടാണ് ഒരു വിഭാഗം ഇറക്കുമതിക്ക് താല്‍പ്പര്യം കുറച്ചത്.
ടയര്‍ കമ്പനികള്‍ക്ക് റബര്‍ ആവശ്യം കൂടിയിരിക്കെ മനപൂര്‍വം വില കുറച്ചെന്നാണ് ബ്രോക്കര്‍മാരില്‍ ഒരു വിഭാഗം രഹസ്യമൊഴി നല്‍കിയത്.
വിതരണക്കാര്‍ റബറിന്റെ ദൗര്‍ലഭ്യം കണക്കിലെടുത്ത് വില ഉയര്‍ത്തി വാങ്ങാന്‍ തീരുമാനിച്ചെങ്കിലും ടയര്‍ കമ്പനികള്‍ കണ്ണടച്ചത് വാങ്ങലിനെ ബാധിച്ചു. ബാങ്കോക്കില്‍ തയാര്‍ നിരക്കില്‍ ആര്.എസ്.എസ്-4 കിലോ 264 രൂപയായി കുറഞ്ഞിരിക്കയാണ് ഇവിടെ 75-ല്‍ നിന്ന് 74 ആയി കുറഞ്ഞു. ആര്.എസ്.എസ്-5 കിലോ 269 ആയി കുറഞ്ഞു. ഓണ ആവശ്യങ്ങള്‍ക്കായാണ് ചെറുകിട കര്‍ഷകര്‍ വില കുറഞ്ഞിട്ടും വില്‍പ്പനക്കാരായത്. ഈ വാരം വിശേഷ ദിവസങ്ങളുടെ ആലസ്യത്തില്‍ വ്യാപാരം പൊതുവെ മന്ദഗതിയിലായിരിക്കും.
തെന്നിവീഴാതെ വെളിച്ചെണ്ണ
വെളിച്ചെണ്ണയ്ക്ക് ഓണനാളില്‍ കൃത്രിമ വില കയറ്റത്തിനായി തമിഴ്നാട് കൊപ്ര ലോബികള്‍ കൊപ്ര പൂഴ്ത്തിവച്ചത് പാഴായി. സാമ്പത്തിക നഷ്ടവുമായി. രണ്ടാഴ്ച്ചയായി വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ തമിഴ്നാട്ടില്‍ വെളിച്ചെണ്ണ കൊപ്ര വില ഇടിഞ്ഞു.
ഓണ ആവശ്യങ്ങള്‍ക്കായി വെളിച്ചെണ്ണ വില കുതിച്ചുയരുമെന്ന പ്രചരണത്തിന് സംസ്ഥാന സര്‍ക്കാര്‍ തടയിട്ടതോടെ കേരയ്ക്കും ശബരി വെളിച്ചെണ്ണയ്ക്കും വില കുറച്ചത് വീട്ടമ്മമാര്‍ക്ക് ആശ്വാസമായി. കഴിഞ്ഞവര്‍ഷം ഓണനാളില്‍ വെളിച്ചെണ്ണ ലിറ്ററിന് 500 രൂപയ്ക്ക് അടുത്തെത്തിയിരുന്നത് ചില്ലറ വില ഇന്ന് 330 രൂപയില്‍ താഴെയെത്തി. വെളിച്ചെണ്ണ വില ഉയരാതെ പിടിച്ചു നിറുത്തിയത് സര്‍ക്കാരാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
കൊച്ചിയില്‍ വെളിച്ചെണ്ണ മില്ലിങ് ലിറ്ററിന് 260 രൂപ പയിലും തയ്യാര്‍ 255, തൃശൂരില്‍ 259, കോഴിക്കോട് 270 രൂപയിലും മാറ്റമില്ല. തമിഴ്നാട്ടിലെ കാങ്കയത്ത് വെളിച്ചെണ്ണ ലിറ്ററിന് 7 രൂപയും കൊപ്ര കിലോ 3 രൂപയും വില കുറഞ്ഞു. കൊപ്ര വില കൂടിയെങ്കിലും വെളിച്ചെണ്ണയെ ബാധിച്ചില്ല. കൊച്ചിയില്‍ കൊപ്ര തെളിവ് കിലോ 5 രൂപയും തൃശുര്, കോഴിക്കോട് യഥാക്രമം 2 രൂപയും വില കുറഞ്ഞാണ് കച്ചവടം നിറുത്തിയത്. കൊച്ചി കൊപ്ര തെളിവ് കിലോ 165 രൂപ, ഓടെ 163, തൃശൂര്‍ 166, കോഴിക്കോട് 169 രൂപ, കൊച്ചിയില്‍ പോയവാരം 29000 ലിറ്റര്‍ വെളിച്ചെണ്ണ മൊത്ത വ്യാപാരത്തില്‍ വില്‍പ്പനക്കെത്തി.
'പൊന്ന്' ഓണം
സ്വര്‍ണവില പോയവാരം കുതിച്ചുകയറി. പവന് 5840 രൂപയാണ് വില കുതിച്ചത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ താല്‍പ്പര്യമില്ലന്ന വിവരം പുറത്ത് വന്നതോടെ രാജ്യാന്തര വിലയിലെ വര്‍ധനയാണ് ആഭ്യന്തര വിലയെ ബാധിച്ചത്. വാരാന്ത്യ വില സ്വര്‍ണം പവന് 119600 രൂപ. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് 4602 ഡോളര്‍. വിനിമയ നിരക്കില്‍ പോയവാരം രൂപയ്ക്ക് 27പെസ നഷ്ട്ടം. 95.41-ല്‍ നിന്ന് രൂപ 95.68 ആയി ദുര്‍ബലമായി.
തേയില വരവും വിലയും കൂടി
ഓണ ആവശ്യങ്ങള്‍ക്കായി റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലും സര്‍ക്കാര്‍ സൊസൈറ്റികളിലും സപ്ലൈക്കോയിലുമൊക്കെയായി ഓണകിറ്റുകളില്‍ തേയില കടന്ന് കൂടിയതോടെ തേയിലവില കൂടി. ഇലത്തേയില കിലോ 5 രൂപയും പൊടി തേയിലയില കിലോ 4 രൂപയും വില ഉയര്‍ന്നാണ് കൊച്ചിയില്‍ തേയില ലേലം നടന്നത്.
ഇല തേയല 29,6000 കിലോയും പൊടി തേയില 856300 കിലോയും ലേത്തില്‍ വില്‍പ്പനക്കെത്തി. തലേവാരത്തെ അപേക്ഷിച്ച് ഇല തേയില 20.000 കിലോയും പൊടി തേയില 17600 കിലോയും കുടുതലാണ് എത്തിയത്.





Comments