തൃശൂര്‍: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് രോഷത്തിലായ സി.പി.ഐ., വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പണി തരുമോയെന്ന ആശങ്കയില്‍ സി.പി.എം. നേതൃത്വം. ഉപനേതാവ് പദവിയിലാരെന്നത് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഏകപക്ഷീയമായി തീരുമാനിച്ചാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സി.പി.ഐ. ക്യാമ്പില്‍ ചര്‍ച്ച തുടങ്ങിയതാണ് സി.പി.എമ്മിനെ ആശങ്കയിലാക്കുന്നത്.
ഭരണഘടനാ പദവിയല്ലെങ്കില്‍ പോലും പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി ഇരുപക്ഷവും പരസ്യ നിലപാട് സ്വീകരിച്ചതോടെ പിന്മാറ്റം സാധ്യമല്ലാത്ത അവസ്ഥയുമായി. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്ന് കരകയറിയിട്ടില്ലാത്ത എല്‍.ഡി.എഫിന് അഴിക്കും തോറും മുറുകുന്ന കുരുക്കായി മാറുകയാണ് പ്രതിപക്ഷ ഉപനേതാവ് പദവിയും രാജ്യസഭാ തെരഞ്ഞെടുപ്പും.
രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍, നിയമസഭയില്‍ നൂറ്റിരണ്ട് സീറ്റുള്ള യു.ഡി.എഫിന് രണ്ട് പേരെ വിജയിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഒരാളെയെങ്കിലും വിജയിപ്പിക്കണമെങ്കില്‍ അംഗബലം 36 വേണ്ടയിടത്ത് 35 സീറ്റ് മാത്രമാണ് എല്‍.ഡി.എഫിനുള്ളത്. ഒന്നിച്ച് നിന്നാല്‍ പോലും ഭൂരിപക്ഷത്തിന് വേണ്ട ഒരു സീറ്റ് എവിടെ നിന്ന് കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനുളള സി.പി.ഐ.യുടെ നീക്കം സി.പി.എമ്മിന് ഞെട്ടലാകുന്നത്.
നിയമസഭയില്‍ മൂന്നംഗങ്ങളുള്ള ബി.ജെ.പി. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിട്ടു നിന്നേക്കുമെന്ന കണക്ക് കൂട്ടലിലാണ് സി.പി.എം. നേതൃത്വം. അങ്ങിനെയെങ്കില്‍ ആകെ വോട്ടര്‍മാരുടെ സംഖ്യയില്‍ കുറവ് വരുന്നതോടെ 35 വോട്ട് നേടി വിജയിക്കാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്നു സി.പി.എം. നേതൃത്വം ഉണ്ടായിരുന്നത്. കാലാവധി കഴിയുന്ന ജോണ്‍ ബ്രിട്ടാസിന് രണ്ടാമൂഴം നല്കി വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ പിണറായി ഏകപക്ഷീയ തീരുമാനമെടുത്താല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സി.പി.ഐയുടെ നീക്കം.
ഇടതുമുന്നണിയിലെ ഉഭയകക്ഷി ചര്‍ച്ചയെ തുടര്‍ന്ന് തര്‍ക്കത്തില്‍ മഞ്ഞുരുകി തുടങ്ങിയ സാഹചര്യത്തില്‍ തന്നെയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ഉപനേതാവ് പദവിയിലേക്ക് സി.പി.എം. അംഗത്തെ നിശ്ചയിച്ച് താന്‍ കത്തു നല്‍കുമെന്ന് പിണറായി പ്രഖ്യാപിച്ചത്. പിണറായിയുടെ മകള്‍ ടി. വീണയുടെ മാസപ്പടി, ഹവാല കേസുകളുള്പ്പെട്ട വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള ബോധപൂര്‍വമായ നീക്കമാണോ ഇതിന് പിന്നിലെന്ന് സംശയിക്കുന്നവര്‍ സി.പി.എമ്മില്‍ തന്നെയുണ്ട്.
ജിനേഷ് പൂനത്ത്

Comments