തൃശൂര്‍: സി.എം.ആര്.എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മകള്‍ ടി.വീണക്കെതിരേ നിലപാട് കടുപ്പിച്ചതോടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കൈവിട്ട് സി.പി.എം. നേതൃത്വം. വീണയേയും ഭര്‍ത്താവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ മുഹമ്മദ് റിയാസിനേയും സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതാക്കള്‍ മാറിയതോടെയാണ് കൈകള്‍ ശുദ്ധമാണെന്ന് വ്യക്തമാക്കി ഇന്നലെ പിണറായി തന്നെ നേരിട്ട് പ്രതിരോധവുമായി രംഗത്തിറങ്ങിയത്.
തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവര്‍ക്കുമെതിരേ നടക്കുന്ന ഇ.ഡി. അന്വേഷണത്തെ തള്ളി പിണറായി സ്വയം പ്രതിരോധം തീര്‍ത്തത്. എല്‍.ഡി.എഫ്. ഭരണക്കാലത്ത് നേതാക്കളൊക്കെയും മുഖ്യമന്ത്രിയായിരുന്ന പിണറായിയ്ക്കൊപ്പം ഉറച്ചുനിന്നു. പാര്‍ട്ടി തീരുമാനങ്ങള്‍ പോലും പിണറായിയെ കേന്ദ്രീകരിച്ചായി. ഭരണം നഷ്ടമായതോടെ അധികാരകേന്ദ്രം പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെത്തി.
സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പുതുചേരിയിലേക്ക് പിണറായിയുടെ വിശ്വസ്തര്‍ പോലും കൂറുമാറി രാഷ്ട്രീയ ഭാവി ഉറപ്പിക്കുന്ന തിരക്കിലുമായി. ഹവാല ഇടപാടിലടക്കം തെളിവു നിരത്തി ഇ.ഡി. അന്വേഷണം സജീവമാക്കിയതോടെ ടി.വീണ അറസ്റ്റിലായേക്കുമെന്ന സൂചന സി.പി.എമ്മില്‍ ശക്തം. നേരത്തെ മാസപ്പടി കേസ് മാത്രമായിരുന്നെങ്കില്‍ സമീപകാലത്ത് ഹവാലയ്ക്കൊപ്പം പല കടലാസ് കമ്പനികളുടെ പേരുകളും പുറത്തുവന്നു. പലതിലും മുഹമ്മദ് റിയാസും ആരോപണവിധേയനായി. ഇതോടെയാണ് പരിധിവിട്ട പ്രതിരോധത്തിന് തുനിഞ്ഞാല്‍ എട്ടിന്റെ പണിയാകുമെന്ന ചിന്ത നേതൃത്വത്തില്‍ രൂപപ്പെട്ടത്.
തന്റെ കൈകള്‍ ശുദ്ധമാണെന്ന പിണറായിയുടെ പ്രസ്താവന സാങ്കേതികമാണെന്ന് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നു. പിണറായി നേരിട്ട് കേസില്‍ കണ്ണിചേര്ക്കപ്പെട്ടതായി ഇ.ഡി. ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും കരാര്‍ പലതും വീണയ്ക്ക് ലഭിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയ്ക്കാണെന്ന് ഇ.ഡി.യ്ക്ക് കരിമണല്കമ്പനി ഉടമയുടെ അടക്കം മൊഴി ലഭിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ആഘാതത്തില്‍നിന്ന് മുക്തിനേടി സി.പി.എമ്മിന് പുനര്‍ജീവന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്കിടെ പിണറായിയെ പ്രതിരോധിച്ചാല്‍ പടുകുഴിയില്‍ അകപ്പെട്ടതിന് സമമാകുമെന്ന ചിന്തയും സി.പി.എം. നേതാക്കളില്‍ ശക്തം.
റിയാസിനെതിരേ പാര്‍ട്ടിയില്‍ നേരത്തെ തന്നെ രൂപപ്പെട്ട നേതൃത്വനിര പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. പാര്‍ട്ടിയില്‍ നേരത്തെ ശക്തരായിരുന്ന ഇ.എം.എസി.നേയും പിന്നീട് വി.എസ്. അച്യുതാനന്ദനേയും തഴഞ്ഞാണ് പാര്‍ട്ടി നേതൃത്വം പിണറായിയെ ചേര്‍ത്ത്പിടിച്ചത്.
പിണറായി പ്രതിസന്ധിയിലായതോടെ കണ്ണിചേര്‍ക്കാന്‍ കരുക്കള്‍ നീക്കുന്നത് എം.എ.ബേബി. പിണറായി പക്ഷത്തെ നേതാക്കളില്‍ ഏറേയും ബേബി ക്യാമ്പിലേക്ക് മാറിയതോടെ പിണറായിയെ സംരക്ഷിക്കാന്‍ ഘടകകക്ഷികള്‍ പോലും രംഗത്തില്ലാതായി.
വീണയ്ക്ക് സംരക്ഷണം തീര്‍ക്കേണ്ട ബാധ്യതയില്ലെന്ന് സി.പി.ഐ. അടക്കം വ്യക്തമാക്കി. മുമ്പ് കൊല്ലത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഇ.എം.എസിനെ കടല്‍ക്കിഴവന്‍ എന്ന് വിശേഷിപ്പിച്ച് അദേഹത്തിന്റെ വഴിയടക്കുന്നതിന് മുന്നില്‍നിന്ന, അന്നത്തെ യുവ നേതാവായിരുന്ന എം.എ. ബേബിതന്നെയാണ് ഇപ്പോള്‍ പിണറായിയ്ക്കെതിരേയും കരുക്കള്‍ നീക്കുന്നതെന്നത് കൗതുകകരം. ഇ.എം.എസിന്റെ നോമിനിയായിരുന്ന സുശീലഗോപാലനെ വെട്ടി നായനാരെ മുഖ്യമന്ത്രിയാക്കിയാണ് പാര്‍ട്ടി ഇ.എം.എസിനെ ഒതുക്കിയതായി വ്യക്തമാക്കിയത്.

Comments