യാത്രയ്ക്കിടെ വിലപ്പെട്ട സാധനങ്ങൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെടുന്നത് ആരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ ജപ്പാനിൽ യാത്ര ചെയ്യുന്നതിനിടെ പേഴ്സ് നഷ്ടപ്പെട്ട ഇന്ത്യൻ യുവതിക്ക് ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായ അനുഭവം. ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടെങ്കിലും, ഒടുവിൽ ഒരു സാധനവും നഷ്ടപ്പെടാതെ തന്നെ തിരിച്ചുകിട്ടുകയായിരുന്നു.
സോനം മിധ എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സുഹൃത്തിനൊപ്പം വാടകയ്ക്ക് എടുത്ത സൈക്കിളിൽ ഒരു റെസ്റ്റോറന്റിലെത്തിയപ്പോഴാണ് പേഴ്സ് സൈക്കിളിന്റെ ബാസ്കറ്റിൽ വെച്ചത്. റെസ്റ്റോറന്റിലേക്ക് പോകുന്നതിനിടെ പേഴ്സ് എടുക്കാൻ മറന്നുപോയി. ഏകദേശം ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് പേഴ്സ് കാണാനില്ലെന്ന് ശ്രദ്ധിച്ചത്. സൈക്കിളിലും പരിസരത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
പേഴ്സിൽ പുതുതായി വാങ്ങിയ DJI മൈക്രോഫോൺ, പണം, വീടിന്റെ താക്കോലുകൾ എന്നിവയുണ്ടായിരുന്നു. സാധനങ്ങളുടെ ആകെ മൂല്യം ഏകദേശം ഒരു ലക്ഷം രൂപയായിരുന്നു. ഒടുവിൽ പേഴ്സ് കണ്ടെത്താനാകാതെ വന്നതോടെ യുവതി പൊലീസിൽ പരാതി നൽകാൻ സ്റ്റേഷനിലെത്തി. എന്നാൽ പേഴ്സിലെ സാധനങ്ങളെക്കുറിച്ച് വിവരിച്ചപ്പോൾ പൊലീസുകാരൻ പറഞ്ഞത് യുവതിയെ അമ്പരപ്പിച്ചു. അൽപസമയം മുമ്പ് സമാനമായൊരു പേഴ്സ് ഒരാൾ സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നു.
പേഴ്സ് കണ്ടതോടെ അത് തന്റേതാണെന്ന് സോനം തിരിച്ചറിഞ്ഞു. ഒരു അപരിചിതൻ പേഴ്സ് കണ്ടെത്തി അതിലെ സാധനങ്ങളൊന്നും എടുക്കാതെ നേരിട്ട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഈ അനുഭവം തന്നെ ഏറെ സ്പർശിച്ചെന്നും ജപ്പാനിലെ ആളുകളുടെ സത്യസന്ധതയ്ക്കും മനുഷ്യത്വത്തിനും നന്ദിയുണ്ടെന്നും സോനം പറഞ്ഞു. ‘മനുഷ്യത്വം ഇപ്പോഴും ബാക്കിയാണ്’ എന്ന യുവതിയുടെ പ്രതികരണം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടി. സംഭവത്തിന് പിന്നാലെ ജപ്പാനിലെ ഇത്തരം അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് പ്രതികരിച്ചത്.

Comments