തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ച മുതൽ 30 വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയാണ് നിയന്ത്രണം.
പ്രധാന റോഡുകളിലും ഇടറോഡുകളിലും അനധികൃത പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനം നിർത്തുന്നവർ മടങ്ങിപ്പോകുന്ന സമയത്ത് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. ഫുട്പാത്തിലും പാർക്കിങ് അനുവദിക്കില്ല.
മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം, ആൽത്തറ, പിഎച്ച്ക്യു, മാനവീയം, കെൽട്രോൺ, കനകക്കുന്ന്, മ്യൂസിയം, കോർപറേഷൻ, എആർ ക്യാമ്പ്, കനകനഗർ, നന്തൻകോട്, ദേവസ്വം ബോർഡ്, ടിടിസി തുടങ്ങിയ റോഡുകളുടെ ഇരുവശവും അടിയന്തര റൂട്ടുകളായതിനാൽ ഇവിടെ പാർക്കിങ് അനുവദിക്കില്ല.
റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും പൊലീസ് അറിയിച്ചു. നഗരത്തിന് പുറത്തുനിന്ന് എത്തുന്നവർ വാഹനങ്ങൾ നിശ്ചിത പാർക്കിങ് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Comments