കൊച്ചി: പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. നെടുങ്ങപ്രയിലാണ് അപകടം ഉണ്ടായത്. പെരുമ്പാവൂർ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്.
അച്ഛനോടൊപ്പം കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അമിത വേഗത്തിലെത്തിയ ടോറസ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Comments