ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പറന്തൂരില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനുള്ള വിവാദ പദ്ധതി തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗികമായി ഉപേക്ഷിച്ചു. കാര്‍ഷിക ഭൂമിക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുമെന്ന ജനങ്ങളുടെ ആശങ്ക മാനിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി. തീരുമാനം രാഷ്ട്രീയമായി വലിയ വിവാദം ഉയര്‍ത്തുകയാണ്. ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണം ചെയ്ത പറന്തൂര്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിയാണ് നിലവിലെ സര്‍ക്കാര്‍ ഉപേക്ഷിച്ചത്. വ്യവസായ വളര്‍ച്ചയ്ക്ക് വിമാനത്താവളങ്ങള്‍ ആവശ്യമാണെങ്കിലും കര്‍ഷകരുടെ ക്ഷേമം ഹനിച്ചുകൊണ്ട് അവ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന തന്റെ മുന്‍ നിലപാട് വിജയ് ആവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്ട്രോണ്ടിയില് നടന്ന ഒരു യോഗത്തില്‍, വ്യവസായ വികസനത്തിന് വിമാനത്താവളങ്ങള്‍ ആവശ്യമാണെന്ന് താന്‍ സമ്മതിക്കുന്നുവെന്നും എന്നാല്‍ കര്‍ഷകരുടെ ക്ഷേമം ബലിനല്‍കി അവ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും ഒക്ടോബര്‍ 2024 മുതല്‍ പദ്ധതിയെ എതിര്‍ക്കാനുള്ള തന്റെ നീക്കം വിജയ് ഓര്‍ത്തെടുത്തു.
അതേസമയം പദ്ധതി ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ടി.വി.കെയും മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഡി.എം.കെയും തമ്മില്‍ രാഷ്ട്രീയ വാക്പോരുകള്‍ക്ക് കളമൊരുങ്ങിയിട്ടുണ്ട്. കഞ്ചീപുരം ജില്ലയില്‍ വരുന്ന പറന്ദൂരില് വിമാനത്താവളം നിര്‍മ്മിക്കുന്നതിന് 2025 ഏപ്രിലില്‍ വ്യോമയാന മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരുന്നു.
വലിയ വിജയത്തോടെ അധികാരത്തിലെത്തിയ ഉടന്‍ തന്നെ, നിര്‍ദ്ദിഷ്ട ഹ്രീന്ഫീല്ഡ് വിമാനത്താവളത്തിനായി നിശ്ചയിച്ചിരുന്ന സ്ഥലം പരിശോധിക്കുമെന്ന് വിജയ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രാദേശിക ജലാശയങ്ങളും ഫലഭൂയിഷ്ഠമായ ഭൂമിയും സംരക്ഷിക്കുന്നതിനായി ബദല്‍ സ്ഥലങ്ങള്‍ കണ്ടെത്താന്‍ നിര്‍ദ്ദിഷ്ട പദ്ധതിയുടെ സമഗ്രമായ അവലോകനം നടന്നു വരികയാണെന്ന് ജൂണില്‍ ടി.വി.കെ നേതാവ് സി.ടി.ആര് നിര്‍മ്മല്‍ കുമാര്‍ അറിയിച്ചിരുന്നു.

Comments