ദോഹ: പ്രവാസി മലയാളി സമൂഹത്തിന് താങ്ങായി പ്രവാസി വെൽഫെയർ ഖത്തർ സംഘടിപ്പിച്ച നോർക്ക ബോധവൽക്കരണ-സേവന കാമ്പയിന് ഉജ്ജ്വല സമാപനം. നുഐജയിലെ ഓഫീസിൽ ഓഗസ്റ്റ് 1 മുതൽ 20 വരെ പ്രവർത്തിച്ച പ്രത്യേക ഹെൽപ്പ് ഡെസ്കിലൂടെ രണ്ടായിരത്തോളം പ്രവാസികളാണ് വിവിധ ക്ഷേമപദ്ധതികളിൽ പങ്കാളികളായത്.നോർക്ക റൂട്ട്സിന്റെ ഐഡി കാർഡുകൾ, നോർക്ക കെയർ ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ എന്നിവ പ്രവാസികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ സമാപന സംഗമം ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് മുഖ്യാതിഥിയായി. കാമ്പയിന് കാലയളവില്‍ ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ ചേര്‍ന്നവരുടെ രേഖകള്‍ ചടങ്ങില്‍ വച്ച് കൈമാറി. നോര്‍ക്ക ഹെല്പ് ഡസ്കില്‍ സേവനം ചെയ്ത വളണ്ടിയര്‍മാരെ ആദരിച്ചു. കാമ്പയിന് കാലയളവില്‍ അംഗത്വമെടുത്തവരുടെ നോര്‍ക്ക കാര്‍ഡുകളുടെ വിതരണവും നടന്നു. പ്രവാസി വെല്‍ഫെയര്‍ ആക്ടിംഗ് പ്രസിഡണ്ട് അഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. . പ്രവാസി വെല്‍ഫെയര്‍ നോര്‍ക സെല്‍ കണ്‍വീനര്‍ ഷംസു വായേരി നോര്‍ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റി വിശദീകരിച്ചു.
വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന് സ്വാഗതവും ഹെല്പ് ഡസ്ക് കോഡിനേറ്റര്‍ ഷുഐബ് കെ.പി നന്ദിയും പറഞ്ഞു.
കാമ്പയിന് പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയില്‍ പുതുതായി അംഗത്വമെടുത്തവരെ പ്രവാസി വെല്‍ഫെയര്‍ ഭാരവാഹികള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ലതകൃഷ്ണ, അബ്ദുല്‍ ഗഫൂര്‍ എ.ആര്, സംസ്ഥാന സെക്രട്ടറിമാരായ റഹീം വേങ്ങേരി, മഖ്ബൂല്‍ അഹമ്മദ്, ഷുഐബ് കണ്ണൂര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സാദിഖ് ചെന്നാടന്‍, ഷമീര്‍ വി.കെ, കജന് ജോണ്സണ്, സജ്ന സാക്കി നടുമുറ്റം പ്രസിഡണ്ട് സന നസീം, ജനറല്‍ സെക്രട്ടറി ഫാതിമ തസ്നീം തുടങ്ങിയവര്‍ സാന്നിധ്യം വഹിച്ചു.
ഷഫീക്ക് അറയ്ക്കൽ

Comments