ഒരു രാജ്യത്തെ ആദ്യമായി പരിചയപ്പെടുമ്പോൾ വിമാനത്താവളത്തിലെ കാഴ്ചകൾ തന്നെ പലപ്പോഴും യാത്രക്കാരിൽ കൗതുകമുണർത്താറുണ്ട്. എന്നാൽ ഡൽഹി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ കണ്ട കാഴ്ചയാണ് ഒരു വിദേശ സഞ്ചാരിയെ അമ്പരപ്പിച്ചത്. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങും മുമ്പേ ഷോപ്പിങ്ങിനുള്ള ക്ഷണം ലഭിച്ചതാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഡാമൺ സുംബ്രോഗൽ എന്ന വിദേശ സഞ്ചാരിയാണ് തന്റെ അനുഭവം വീഡിയോയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇമിഗ്രേഷൻ കഴിഞ്ഞ് ഏതാനും അടി മാത്രം മുന്നോട്ട് നീങ്ങിയപ്പോഴേക്കും ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലെ ജീവനക്കാർ യാത്രക്കാരെ വാങ്ങാൻ ക്ഷണിക്കുന്നത് വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ ‘Buy, buy, buy!’ എന്ന് ആവർത്തിച്ചുകൊണ്ട് അദ്ദേഹം തന്റെ അതിശയവും തമാശയും പങ്കുവെച്ചു.
വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ലോകത്തിന്റെ പല രാജ്യങ്ങളിലെയും അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇമിഗ്രേഷനും ബാഗേജ് ക്ലെയിമിനും ഇടയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സാധാരണമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. ഇഷ്ടമില്ലെങ്കിൽ ഓഫർ നിരസിച്ചാൽ മതിയെന്നും യാത്രക്കാരെ ആരും നിർബന്ധിക്കുന്നില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
അതേസമയം, ചിലർ സഞ്ചാരിയുടെ പ്രതികരണത്തെ വിമർശിച്ചപ്പോൾ, മറ്റുചിലർ വിമാനത്താവളത്തിലെ ഷോപ്പിങ് സൗകര്യങ്ങളെ പിന്തുണച്ചു. പ്രത്യേകിച്ച് മദ്യം, ചോക്ലേറ്റ് തുടങ്ങിയവ വാങ്ങുന്നവർക്ക് ജീവനക്കാരുടെ സഹായം പ്രയോജനപ്പെടാറുണ്ടെന്നും ചിലർ പറഞ്ഞു.

Comments