ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റെയിൽവേ സ്വീകരിച്ചത് ഭരണപരമായ നടപടിയാണെന്നും ഇതിലൂടെ കേരളത്തിന് യാതൊരു നഷ്ടവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ റെയിൽവേ വികസനത്തിൽ വീഴ്ചയോ വേഗക്കുറവോ ഉണ്ടാകരുതെന്നാണ് ബിജെപിയുടെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കേന്ദ്രത്തിന്റെ തീരുമാനം ഉയർത്തിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പി.കെ. കൃഷ്ണദാസ് വിശദീകരണം നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രിക്കൊപ്പം ഇരുന്ന് കേരളത്തിലെ റെയിൽവേ വികസനത്തിനായി മൂന്ന് വർഷത്തെ ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗളൂരു നിലവിൽ മൂന്ന് ഡിവിഷനുകളുടെ ഭാഗമാണെന്നും റെയിൽവേ ദേശീയ സംഘടനയായതിനാൽ ഭരണപരമായ പുനഃസംഘടന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി മംഗളൂരുവിനെ മൈസൂരു ഡിവിഷന്റെ ഭാഗമാക്കുന്നതിൽ എന്താണ് പ്രശ്നമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
വിഡി സതീശനും കെ.സി. വേണുഗോപാലിനും ഇക്കാര്യത്തിൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് വിവാദം സൃഷ്ടിക്കുന്നതെന്നും നൂറ് ദിവസം പൂർത്തിയാക്കിയ യുഡിഎഫ് സർക്കാരിന് ചൂണ്ടിക്കാണിക്കാൻ കാര്യങ്ങളില്ലാത്തതിനാലാണ് പാലക്കാട് ഡിവിഷൻ വിഷയമാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

Comments