കൊച്ചി: മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നത. മുന്നണിയോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പുതിയ ജില്ല രൂപീകരണം ഇടുക്കി ജില്ലയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തൽ.
അതേസമയം, മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്നതിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അനുകൂലമായ സാഹചര്യമാണുള്ളതെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പറഞ്ഞു. എറണാകുളത്തിന്റെ കിഴക്കൻ മേഖലയെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിട്ടുള്ളതാണ്. അടുത്തതായി കേരളത്തിൽ ഒരു ജില്ല രൂപീകരിക്കുന്നുണ്ടെങ്കിൽ അത് മൂവാറ്റുപുഴ ആയിരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1982ലാണ് മൂവാറ്റുപുഴ ജില്ല എന്ന ആശയത്തിന് കെ. കരുണാകരൻ തുടക്കമിട്ടത്. വർഷങ്ങൾക്കിപ്പുറം മറ്റൊരു യുഡിഎഫ് സർക്കാർ ഇതിന് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് മുന്നണിക്കുള്ളിൽനിന്ന് എതിർപ്പ് ഉയരുന്നത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രമായ തൊടുപുഴ താലൂക്ക് ഇടുക്കിയിൽനിന്ന് അടർത്തിമാറ്റാനുള്ള സാധ്യതയാണ് പ്രധാന ആശങ്ക. തൊടുപുഴ താലൂക്ക് മൂവാറ്റുപുഴ ജില്ലയോട് ചേർത്താൽ ഭാഷാപരമായ പ്രത്യേകതകളുള്ള ഇടുക്കി ജില്ലയുടെ ഘടനയിൽ വലിയ മാറ്റമുണ്ടാകുമെന്നും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
തൊടുപുഴ താലൂക്ക് മാറ്റുന്നതോടെ ദേവികുളം, പീരുമേട് താലൂക്കുകളിൽ തമിഴ് ജനസംഖ്യയ്ക്ക് ഭൂരിപക്ഷ സ്വാധീനം ലഭിക്കുകയും ഇടുക്കിയുടെ നിലവിലെ ഘടന മാറുകയും ചെയ്യുമെന്നാണ് വാദം. ഇതുവഴി മുല്ലപ്പെരിയാർ, മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കേരളത്തിന് നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്നും ജോസഫ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

Comments