നടനും അവതാരകനുമായ ജീവ ജോസഫുമായുളള 11 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി സ്ഥിരകരിച്ച് മോഡലും അവതാരകയുമായ അപര്‍ണ തോമസ്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോട ഈ അധ്യായം അവസാനിക്കുകയാണ് എന്ന തലക്കെട്ടോടെയാണ് അപര്‍ണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തങ്ങള്‍ വേര്‍പിരിയുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജീവ കുറിപ്പ് പങ്കുവെച്ചതിനു പിന്നാലെയായിരുന്നു അപര്‍ണയുടെ പ്രതികരണം.
‘നിങ്ങളില്‍ പലരും എന്നില്‍ നിന്ന് കാര്യങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ നേരിട്ട് നിങ്ങളോട് സംസാരിക്കുന്നത്. അതെ, ഈ വിവാഹബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. സത്യത്തില്‍ എനിക്കിത് തുടരാന്‍ താലപര്യമുണ്ടായിരുന്നില്ല. ഇത് രണ്ടുപേര്ക്കുംം എളുപ്പമുളള ഒരു തീരുമാനമായിരുന്നില്ല എന്ന് എനിക്കറിയാം. എന്നാല്‍ എനിക്ക് വേണ്ടി എനിക്ക് എടുക്കേണ്ടി വന്ന ഒരു തീരുമാനമായിരുന്നു ഇത്.
ഇന്ന് പൂര്‍ണ മനസ്സോടെ എനിക്ക് പറയാന്‍ കഴിയും, ഞാന്‍ വളരെ സമാധാനത്തിലാണ്. ഞാന്‍ സന്തോഷവതിയാണ്, എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ട്, ഒപ്പം വളരെക്കാലത്തിന് ശേഷം എന്റെ മനസ്സ് ഒരുപാട് ഭാരം കുറഞ്ഞതായും അനുഭവപ്പെടുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ചില കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണ്. എനിക്ക് മുന്നോട്ട് പോണം. സമാധാനത്തോടെ ജീവിക്കണം.
ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും ആ ഒരു വ്യക്തിഗത ഇടം നല്‍കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ഇത്രമാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. നിങ്ങള്‍ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു’ അപര്‍ണ കുറിച്ചു.

Comments