ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പാകിസ്ഥാനിലേക്കുള്ള തുർക്കിയുടെ സൈനിക ട്രാൻസ്പോർട്ട് വിമാനങ്ങളുടെ അസാധാരണമായ വർദ്ധന ഇന്ത്യൻ പ്രതിരോധ വൃത്തങ്ങളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 19 മുതൽ 21 വരെയാണ് ഈ അസാധാരണ നീക്കം കണ്ടെത്തിയിരിക്കുന്നത്.
തുർക്കിയുടെ സി-130 ഹെർക്കുലീസ്, എ400എം തുടങ്ങിയ സൈനിക ട്രാൻസ്പോർട്ട് വിമാനങ്ങൾ ആഗസ്റ്റ് 19 നും 21 നും ഇടയിൽ നൂർ ഖാൻ, മസ്റൂർ, മുരീദ് തുടങ്ങിയ പാകിസ്ഥാൻ വ്യോമ താവളങ്ങളിൽ ഇറങ്ങിയതായി ഓപ്പൺ സോഴ്സ് ഫ്ലൈറ്റ് ട്രാക്കറുകൾ രേഖപ്പെടുത്തി. ടിയുഎഎഫ് 526 കോൾ സൈൻ ഉള്ള ഒരു വിമാനം ഉൾപ്പെടെയാണ് ലാൻഡ് ചെയ്തത്. 60 മണിക്കൂർ നീണ്ടുനിന്ന ഈ വിമാന സർവീസുകളുടെ വർധന ആശങ്കയുണ്ടാക്കുന്നതാണ്.
തുർക്കിയുടെ ആളില്ലാ വിമാന സംവിധാനങ്ങൾ (ഡ്രോണുകൾ), വ്യോമ പ്രതിരോധ ഉപകരണങ്ങളായ ബൈകാർ (അടുത്ത തലമുറ കാമികാസെ യുഎവി കെ2), അസിസ്ഗാർഡ് സംവിധാനങ്ങൾ തുടങ്ങിയ സൈനിക ഹാർഡ്വെയറുകൾ ഈ വിമാനങ്ങൾ പാകിസ്ഥാനിലേക്ക് എത്തിച്ചിട്ടുണ്ടാകാം എന്ന് പ്രതിരോധ വൃത്തങ്ങളിൽ ഊഹാപോഹങ്ങളുണ്ട്. ആഗസ്റ്റ് 7-ന് പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ തമ്മിൽ ത്രികക്ഷി മക്ക സംയുക്ത പ്രതിരോധ കരാർ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിമാന നീക്കങ്ങൾ കണ്ടത്. ഈ അംഗരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള സായുധ ആക്രമണം മൂന്നിനും എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് ഈ കൂട്ടായ പ്രതിരോധ കരാർ.
എന്നിരുന്നാലും, ഈ ട്രാൻസ്പോർട്ട് ഓപ്പറേഷനുകളുടെ കൃത്യമായ സ്വഭാവത്തെയോ കാർഗോയെയോ കുറിച്ച് പാകിസ്ഥാനോ തുർക്കിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തുർക്കി വിമാനങ്ങൾ പാകിസ്ഥാനിൽ ഇറങ്ങുന്ന സാഹചര്യത്തിൽ, പാകിസ്ഥാൻ ഇന്ത്യയുമായുള്ള മറ്റൊരു സംഘട്ടനത്തിന് തയ്യാറെടുക്കുകയാണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
കഴിഞ്ഞ വർഷം മെയ് മാസത്തിലെ 'ഓപ്പറേഷൻ സിന്ദൂരിന്' മുമ്പ്, ചൈനയും തുർക്കിയും ചേർന്ന് പാകിസ്ഥാനിലേക്ക് നൂതന സൈനിക ഉപകരണങ്ങൾ നൽകിയിരുന്നു. ചൈനീസ് നിർമ്മിത പിഎൽ-15 എയർ-ടു-എയർ മിസൈലുകളും എച്ച്ക്യൂ-9 എയർ ഡിഫൻസ് സിസ്റ്റങ്ങളും, തുർക്കി നിർമ്മിത ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നു. തത്സമയ യുദ്ധക്കളത്തിലെ ഡാറ്റയും തന്ത്രപരമായ പിന്തുണയും അവർ നൽകിയിരുന്നു.
കഴിഞ്ഞ വർഷത്തെ സംഘർഷത്തിനിടയിൽ, പാകിസ്ഥാൻ പ്രതിരോധ ശൃംഖലയെ തകർക്കാനും അവരുടെ ആക്രമണങ്ങളെ പരാജയപ്പെടുത്താനും ഇന്ത്യൻ സേന തദ്ദേശീയ സാങ്കേതികവിദ്യയും നൂതനമായ ആന്റി-ആക്സസ് ചട്ടക്കൂടുകളും വിന്യവിച്ചു. മിസൈൽ, യുഎവി ആക്രമണങ്ങളെ ചെറുക്കുന്നതിനായി റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെയും തദ്ദേശീയ ആകാശ്-എൻജി മിസൈലുകളുടെയും ദൂരപരിധി വ്യോമസേന ഉപയോഗപ്പെടുത്തി. മിസൈൽ ചരിത്രത്തിലെ ഏറ്റവും ദൂരെയുള്ള കോംബാറ്റ് സർഫേസ്-ടു-എയർ മിസൈൽ ഇടപെടലുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ഏകദേശം 314 കിലോമീറ്റർ അകലെ നിന്ന് ഉയർന്ന മൂല്യമുള്ള പാകിസ്ഥാൻ സാബ് 2000 എറിയേ നിരീക്ഷണ വിമാനം വെടിവച്ചു വീഴ്ത്താനും വ്യോമസേന എസ്-400 ഉപയോഗിച്ചു.

Comments