തിരുവനന്തപുരം: പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്നാണ് വിവരം. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം. ബസുകൾ പാർക്ക് ചെയ്തിരുന്ന സമയത്താണ് കല്ലേറുണ്ടായത്.
ആക്രമണത്തിൽ ബസുകളുടെ മുൻവശത്തെ ഗ്ലാസുകൾ തകർന്നു. സംഭവത്തിൽ ബസ് ജീവനക്കാർ പാങ്ങോട് പോലീസിൽ പരാതി നൽകി. കല്ലേറിന് പിന്നിലെ കാരണം എന്താണെന്നും ആക്രമണം നടത്തിയവരെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

Comments