കുവൈത്ത് സിറ്റി:
കുവൈത്ത് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50)കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഷുവൈഖിലെ ജോലി സ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ മുട്ടുംതല അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്. ബേക്കൽ ഖിദറിലെ ജസീലയാണ് ഭാര്യ.
ഹൻഫ, ഹാഷിർ, ഹയ, ഹസീം മക്കൾ. മിസരിയ, സമീറ സഹോദരങ്ങളാണ്. കാസർഗോഡ് ജില്ലാ അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു പരേതന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കുവൈത്ത് കെഎംസിസി ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Comments