
കൊച്ചി: പരമ്പരാഗത കേരളീയ ആഭരണസങ്കല്പ്പങ്ങള്ക്കു പുതിയ രൂപഭാവം നല്കി റീഗല്‍ ജ്വല്ലേഴ്സിന്റെ ആഭരണശേഖരമായ ഇളക്കത്താലി ട്രഡീഷന്‍ ഇവോള്‍വ്ഡ്. തലമുറകളായി കണ്ടും പരിചയിച്ചും വരുന്ന കേരളീയ പാരമ്പര്യത്തെ ഇന്നത്തെ കാലഘട്ടത്തിന് ഇണങ്ങുംവിധം പുനരാവിഷ്കരിച്ചാണ് പുതിയ ആഭരണശേഖരം ഒരുക്കിയിരിക്കുന്നത്.
ഇടപ്പള്ളി എന്‍.എച്ച്. ബൈപ്പാസിലെ റീഗല്‍ ജ്വല്ലേഴ്സിന്റെ ഫ്ളാഗ്്ഷിപ്പ് സ്റ്റോറില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം മഞ്ജു വാര്യര്‍ പുതിയ ആഭരണശേഖരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റീഗല്‍ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ പല്ലവി നാംദേവ് സന്നിഹിതയായിരുന്നു. ഓണം സ്പെഷലായി അവതരിപ്പിച്ചിരിക്കുന്ന ഇളക്കത്താലി ട്രഡീഷന്‍ ഇവോള്‍വ്ഡ് ശേഖരം കേരളീയ പാരമ്പര്യവും ആധുനിക ഡിസൈന്‍ സങ്കല്‍പ്പങ്ങളും സമന്വയിപ്പിക്കുന്നതാണ്. പാരമ്പര്യത്തിന്റെ ചാരുത നിലനിര്‍ത്തി പുതിയ തലമുറയുടെ അഭിരുചികള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് റീഗല്‍ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടര്‍ പല്ലവി നാംദേവ് അറിയിച്ചു. ഈ കളക്ഷന്‍ കേരളത്തിലേ റീഗല്‍ ജ്വല്ലേഴ്സിന്റെ എല്ലാ സ്റ്റോറുകളിലും ലഭ്യമാണ്.





Comments